നി​ർ​മാ​ണ-​ഖ​ന​ന നി​യ​ന്ത്ര​ണം: ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്
Friday, September 20, 2019 12:38 AM IST
ക​ൽ​പ്പ​റ്റ: പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​മാ​ണ​ങ്ങ​ൾ​ക്കും ഖ​ന​ന​ങ്ങ​ൾ​ക്കും ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ദു​ര​ന്ത നി​വ​രാ​ണ അ​ഥോ​റി​റ്റി. ചെ​യ​ർ​മാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഓ​ഗ​സ്റ്റ് 19നു ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു ക്വാ​റി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യി​ൽ വി​ക​സ​ന മു​ര​ടി​പ്പി​നു ആ​ക്കം കൂ​ട്ടു​ന്ന​താ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ന്‍റെ ഉ​ത്ത​ര​വ്. സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് സ്റ്റ​ഡീ​സ്(​സെ​സ്) 2010ൽ ​ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​ത അ​ട​യാ​ള​പ്പെ​ടു​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ 500 മീ​റ്റ​ർ പ​രി​ധി​യി​ൽ ഖ​ന​നം പാ​ടി​ല്ലെ​ന്ന നി​ല​പാ​ട് ജി​ല്ല​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തി​ക്ത​ഫ​ല​ങ്ങ​ളാ​ണ് ഉ​ള​വാ​ക്കു​ക.
ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ളോ​ടെ ആ​റു ക്വാ​റി​ക​ളാ​ണ് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചി​രി​ക്ക​യാ​ണ്. ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​നു​ള്ള 20 അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​നം വൈ​കു​ക​യു​മാ​ണ്.
ക​രി​ങ്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യും ഇ​ത​ര പ്ര​ദേ​ശ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ ജ​ന​ങ്ങ​ൾ​ക്കു വ​ലി​യ പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ പ​തി​യേ​ണ്ട​തു​ണ്ടെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജോ​ർ​ജ് ക​ല്ലോ​ടി, ജോ​ജ​ൻ ചാ​ക്കോ, ടി.​പി. പീ​റ്റ​ർ, ജി​നോ കെ. ​ബേ​ബി, ജി​ബി​ൻ കെ. ​ബേ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.