ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
Saturday, September 21, 2019 12:32 AM IST
മാ​ന​ന്ത​വാ​ടി: ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​ബോ​ർ​ഡി​ൽ 60 വ​യ​സു​വ​രെ പ​ണ​മ​ട​ച്ച് അ​നു​കു​ല്യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് കു​ടി​ശി​ക​യ​ട​ക്കം തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ണ്‍ സ​ർ​വീ​സ് കൗ​ണ്‍​സി​ൽ ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
70 വ​യ​സുള്ള​വ​ർ പോലും അ​നൂ​കൂ​ല്യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നവരിൽപ്പെടുന്നു. കു​ടി​ശി​ക​യ​ട​ക്കം കൊ​ടു​ത്തു തീ​ർ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്ക​ണ​ം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി. അ​ന്‍റ​ണി, സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എം.​എ​ഫ്. ഫ്രാ​ൻ​സി​സ്, എം. ​അ​പ്പു​കു​ട്ടി, വി​ജ​യ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ട് ത​ക​ർ​ത്തു

ഗൂ​ഡ​ല്ലൂ​ർ: താ​ഴെ നാ​ടു​കാ​ണി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ട് ത​ക​ർ​ത്തു. അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി സു​രേ​ന്ദ്ര​ന്‍റെ വീ​ടാ​ണ് ത​ക​ർ​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി.

റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് യോ​ഗം 22 ന്

​ക​ൽ​പ്പ​റ്റ: ജി​ല്ല ക​ന്പ​നി ബോ​ർ​ഡ് കോ​ർ​പ്പ​റേ​ഷ​ൻ ലാ​സ്റ്റ് ഗ്രേ​ഡ് റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് യോ​ഗം 22 ന് ​രാ​വി​ലെ 10.30 ന് ​ബ​ത്തേ​രി മി​ന​ർ​വ കോ​ച്ചിം​ഗ് സെ​ന്‍റ​ർ ഹാ​ളി​ൽ ചേ​രും ഫോ​ണ്‍: 8943646630, 9747603095.