വ​ന്യ​ജീ​വി ശ​ല്യം! ചു​ണ്ടേ​ല്‍ ടൗ​ണി​ല്‍ ഇ​ന്ന് മ​നു​ഷ്യ​പ്ര​തി​രോ​ധ​വേ​ലി തീ​ര്‍​ക്കും
Sunday, September 22, 2019 1:12 AM IST
ക​ല്‍​പ്പ​റ്റ:​വൈ​ത്തി​രി, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ശ​ല്യ​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വ​ന്യ​മൃ​ഗ പ്ര​തി​രോ​ധ സ​മി​തി വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ 9.30നു ​ചു​ണ്ടേ​ല്‍ ടൗ​ണി​ല്‍ മ​നു​ഷ്യ​പ്ര​തി​രോ​ധ​വേ​ലി തീ​ര്‍​ക്കും.

വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ ചു​ണ്ടേ​ല്‍, കു​ന്ന​ത്തു​വ​യ​ല്‍, ഒ​ലി​വു​മ​ല, ചാ​രി​റ്റി, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ അ​മ്മാ​റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​ണ് വ​ന്യ​ജീ​വി ശ​ല്യം.​രാ​പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ നാ​ട്ടി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ള്‍ വ​ന്‍​തോ​തി​ല്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നു പു​റ​മേ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ക​യാ​ണ്.

വ​ന്യ​ജീ​വി​ശ​ല്യം​മൂ​ലം ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ പ​ല​കു​റി ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ടും നാ​ടും വേ​ലി​കെ​ട്ടി​ത്തി​രി​ക്ക​ണ​മെ​ന്ന മു​ഖ്യ ആ​വ​ശ്യ​വു​മാ​യാ​ണ് മ​നു​ഷ്യ​പ്ര​തി​രോ​ധ​വേ​ലി തീ​ര്‍​ക്കു​ന്ന​തെ​ന്നു സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ​ന്‍.​ഒ. ദേ​വ​സി, റോ​ബി​ന്‍​സ​ണ്‍ ആ​ന്‍റ​ണി, കെ.​എം.​എ. സ​ലിം, വി​ത്സ​ണ്‍ ചാ​ലി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.