ഭൂ​മി കൈ​മാ​റ്റം: സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന്
Sunday, September 22, 2019 1:16 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ടാ​ന്‍​ടി തേ​യി​ല​ത്തോ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യ 625 ഏ​ക്ക​ര്‍ വ​നം​വ​കു​പ്പി​ന് കൈ​മാ​റി​യ​തി​ല്‍ ചെ​ന്നൈ ഹൈ​ക്കോ​ട​തി ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​നോ​ടു വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​തോ​ട്ട​ത്തി​ലെ ചേ​ര​മ്പാ​ടി, ചേ​ര​ങ്കോ​ട്, പാ​ണ്ഡ്യാ​ര്‍ ഡി​വി​ഷ​നു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട ഭൂ​മി​യാ​ണ് വ​നം​വ​കു​പ്പി​ന് കൈ​മാ​റി​യ​ത്.

ഇ​തി​നെ​തി​രേ ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ബാ​ല​കൃ​ഷ്ണ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹര്‌​ജി സ്വീ​ക​രി​ച്ചാ​ണ് കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ന​വം​ബ​ര്‍ നാ​ലി​ന​കം വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. ടാ​ന്‍​ടി മാ​നേ​ജ്‌​മെ​ന്‍റിനോ​ടും കോ​ട​തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.