സി​വി​ല്‍ ഡി​ഫ​ന്‍​സ്: ഏ​ഴു ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചു
Sunday, September 22, 2019 1:18 AM IST
ക​ല്‍​പ്പ​റ്റ: അ​ഗ്നി-​ര​ക്ഷാ വ​കു​പ്പി​നു കീ​ഴി​ല്‍ സ​ന്ന​ദ്ധ സേ​വ​ക​രെ ഉ​ള്‍​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച സി​വി​ല്‍ ഡി​ഫ​ന്‍​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​നും ന​ട​ത്തി​പ്പി​നു​മാ​യി ഏ​ഴു ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. അ​ഗ്നി-​ര​ക്ഷാ വ​കു​പ്പി​ല്‍ ആ​സ്ഥാ​ന ഓ​ഫീ​സി​ല്‍ ഒരു റീ​ജ​ണ​ല്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍, സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍(​ക​ണ്‍​ട്രോ​ള്‍ റൂം), ​ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് ത​സ്തി​ക​ക​ളും സി​വി​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ഡ​മി​യി​ല്‍ ഒരു ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍, സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍(​സീ​നി​യ​ര്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍), ലീ​ഡീം​ഗ് ഫ​യ​ര്‍​മാ​ന്‍, ഫ​യ​ര്‍​മാ​ന്‍ ഡ്രൈ​വ​ര്‍ കം ​പ​മ്പ് ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക​ക​ളു​മാ​ണ് സൃ​ഷ്ടി​ച്ച​ത്.