പോ​ഷ​ണ്‍ റാ​ലി
Sunday, September 22, 2019 1:18 AM IST
മു​ട്ടി​ല്‍: ഐ​സി​ഡി​എ​സ് അ​ങ്ക​ണ​വാ​ടി, പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്, ജി​ല്ലാ​ത​ല​ങ്ങ​ളി​ല്‍ ആ​ച​രി​ക്കു​ന്ന പോ​ഷ​ന്‍ മാ​ഗി​ന്‍റെ ഭാ​ഗ​മാ​യി അ​മ്പൂ​ത്തി ല​ക്ഷം വീ​ട് കോ​ള​നി​യി​ല്‍​നി​ന്നു പ​ഴ​ശി കോ​ള​നി​യി​ലേ​ക്കു പോ​ഷ​ണ്‍ റാ​ലി ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​ഒ. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ്മാ​ത്തു​വ​ള​പ്പി​ല്‍ കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഫൈ​സ​ല്‍, ന​ദീ​റ, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലീ​ന സി. ​നാ​യ​ര്‍, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രാ​യ റോ​സ​മ്മ തോ​മ​സ്, ഷാ​ഹി​ന ബീ​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ഞ്ഞി​ന്‍റെ ആ​ദ്യ ആ​യി​രം ദി​ന​ങ്ങ​ള്‍, അ​നീ​മി​യ മു​ക്ത ഭാ​ര​തം, ഡ​യ​റി​യ മാ​നേ​ജ്‌​മെന്‍റ്്, ശു​ചി​ത്വ പ​രി​പാ​ല​നം, നാ​ട​ന്‍ പോ​ഷ​കാ​ഹാ​രം എ​ന്നി​വ​യി​ല്‍ സാ​ധാ​ര​ണ​ക്കാ​രി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യാ​ണ് പോ​ഷ​ന്‍ മാ​ഗി​ന്‍റെ ല​ക്ഷ്യം.