ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ ശ്ര​മം തു​ട​രു​ന്നു
Saturday, October 12, 2019 12:01 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ര ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ​പ്പെ​ട്ട ചൗ​ഡ​ഹ​ള്ളി​യി​ൽ ഒ​രു മാ​സ​ത്തി​നി​ടെ ര​ണ്ടു പേ​രെ കൊ​ന്ന ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വ​ച്ചു പി​ടി​ക്കാനുള്ളു ശ്ര​മം തു​ട​രു​ന്നു.
കും​കി പ​രി​ശീ​ല​നം ല​ഭി​ച്ച ആ​റ് ആ​ന​ക​ളു​ടെ സേ​വ​ന​ം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ക​ടു​വ​യെ പി​ടി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ. ചൗ​ഡ​ഹ​ള്ളി​യി​ൽ 50കാ​ര​ൻ ശി​വ​ലിം​ഗ​മാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്. ഇ​തി​നു മു​ന്പ് ശി​വ​മ​ദ്ദ​യ്യ എ​ന്ന ക​ർ​ഷ​ക​നെ​യും ക​ടു​വ വ​ക​വ​രു​ത്തി. പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ൽ കു​റ്റി​ക്കാ​ട്ടി​ലാ​ണ് ശി​വ​മ​ദ്ദ​യ്യ​യു​ടെ മൃ​ത​ദേ​ഹം ഗ്രാ​മ​വാ​സി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്. മ​യ​ക്കു​വെ​ടി വി​ദ​ഗ്ധ​നും ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഡോ​ക്ട​റും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഓ​രോ സം​ഘ​വും.
വ​ന​ത്തി​ലും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ​ക്കൊ​ന്നും മ​യ​ക്കു​വെ​ടി പ്ര​യോ​ഗി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ ക​ടു​വ​യെ സ്പോ​ട്ട് ചെ​യ്യാ​നാ​യി​ല്ല. വാ​ഴ​ത്തോ​പ്പി​ൽ ക​ണ്ടു​വെ​ന്നു ഗ്രാ​മീ​ണ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​ന​പാ​ല​ക​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ക​ടു​വ സ്ഥ​ലം​വി​ട്ടി​രു​ന്നു.