കൃ​ഷി വ​കു​പ്പി​ലെ ക​രാ​ര്‍ നി​യ​മ​ന​ങ്ങ​ള്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് മു​ഖേ​ന​യാ​ക്ക​ണ​മെ​ന്ന്
Sunday, October 13, 2019 12:08 AM IST
ക​ല്‍​പ്പ​റ്റ: കൃ​ഷി വ​കു​പ്പി​ല്‍ പ​ദ്ധ​തി​ക​ള്‍​ക്കു കീ​ഴി​ല്‍ ന​ട​ത്തു​ന്ന മു​ഴു​വ​ന്‍ ക​രാ​ര്‍ നി​യ​മ​ങ്ങ​ളും എം​പ്ലോ​യ്‌​മെ​ന്‍റ്് എ​ക്‌​സ്‌​ചേ​ഞ്ച് മു​ഖേ​ന​യാ​ക്ക​ണ​മെ​ന്ന് കേ​ര​ള അ​ഗ്രി​ക​ള്‍​ച്ച​ര്‍ മി​നി​സ്റ്റീ​രി​യ​ല്‍ സ്റ്റാ​ഫ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി​യ​ല്ലാ​തെ ക​രാ​ര്‍ നി​യ​മ​നം നേ​ടി​യ​വ​ര്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​രേ ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ ക​രാ​ര്‍ നി​യ​മ​ങ്ങ​ള്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി ന​ട​ത്ത​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ കാ​റ്റി​ല്‍ പ​റ​ത്തു​ക​യാ​ണ്. അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ര്‍​ഷം മു​ത​ല്‍ എം​പ്ലോ​യ്‌​മെ​ന്‍റ്് എ​ക്‌​സ്‌​ചേ​ഞ്ച് മു​ഖേ​ന നി​യ​മ​നം ന​ട​ത്താ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ല്‍​കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എം. മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി. സു​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം.​കെ. രാ​മ​കൃ​ഷ്ണ​ന്‍, എ​ന്‍.​സി. പ്ര​സാ​ദ്, സു​നി​ല്‍​കു​മാ​ര്‍, എ​സ്. ചാ​ന്ദ്‌​നി, എ​ന്‍.​പി. സി​ന്ധു, ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ന്റ​ണി എ​ഡ്വേ​ര്‍​ഡ് ജോ​ണ്‍ സ്വാ​ഗ​ത​വും കെ. ​ഹ​ര്‍​ഷ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.