കെ.​കെ. വി​ശ്വ​നാ​ഥ​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്
Sunday, October 13, 2019 12:10 AM IST
പു​ല്‍​പ്പ​ള്ളി: മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പൂ​താ​ടി പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​ശ്വ​നാ​ഥ​നെ​തി​രേ ഭ​ര​ണ​സ​മി​തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് രു​ക്മി​ണി സു​ബ്ര​ഹ്മ​ണ്യ​ന്‍, അം​ഗ​ങ്ങ​ളാ​യ ടി.​ആ​ര്‍. ര​വി, കെ.​ഐ. റി​യാ​സ്, എ.​ഡി. പാ​ര്‍​ത്ഥ​ന്‍, എം.​കെ. ബാ​ല​ന്‍, ഷി​ജി എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ക​യ​റ്റി​വി​ടു​ന്ന​തി​നു സൂ​ക്ഷി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​റ്റും അ​ട്ടി​പൊ​ളി​ച്ച് ഷോ​പ്പിം​ഗ് കോ​പ്ല​ക്‌​സി​നു മു​ന്നി​ല്‍ നി​ര​ത്തി​യി​ട്ട​ശേ​ഷം എ​ടു​ത്ത ഫോ​ട്ടോ സ​ഹി​ത​മാ​യി​രു​ന്നു വി​ശ്വ​നാ​ഥ​ന്‍റെ ആ​രോ​പ​ണം. ലോ​ഡ് ചെ​യ്യു​ന്ന​തി​നു അ​ട്ടി​വ​ച്ച മാ​ലി​ന്യ​മാ​ണ് ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നാ​യി ത​ത്പ​ര ക​ക്ഷി​ക​ള്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​നു മു​ന്നി​ല്‍ വി​ത​റി​യ​ത്. മാ​ധ്യ​മ​ങ്ങ​ളെ​യും ജ​ന​ങ്ങ​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ച് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പു ന​ട​ത്തു​ക​യാ​യി​രു​ന്നു വി​ശ്വ​നാ​ഥ​ന്‍റെ ല​ക്ഷ്യം. മാ​ലി​ന്യം അ​ടു​ക്കി വ​ച്ചി​ട​ത്തു​ന്നു​നി​ന്നു വ​ലി​ച്ചു​മാ​റ്റി നി​ര​ത്തി​യ​തി​നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യെ​ന്നും പ്ര​സി​ഡ​ന്‍റും അം​ഗ​ങ്ങ​ളും പ​റ​ഞ്ഞു.