പ്ര​ള​യ​ം: മ​ര​ം നീ​ക്കം ചെ​യ്തില്ല
Sunday, October 13, 2019 11:56 PM IST
എ​ട​ക്ക​ര: ഓ​ഗ​സ്റ്റി​ൽ മു​ണ്ടേ​രി വ​ന​ത്തി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും ഒ​ഴു​കി​യ​ത്തെി​യ മ​ര​ങ്ങ​ൾ ന​ശി​ക്കു​ന്നു. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് വ​ന്നു​ചേ​രേ​ണ്ട കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വ​ന​സ​ന്പ​ത്താ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ന​ശി​ക്കു​ന്ന​ത്.
മു​ണ്ടേ​രി അ​തി​ർ​ത്തി വ​ന​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ത്തി​ല​ധി​കം ഉ​രു​ൾ​പൊ​ട്ട​ലു​ക​ളാ​ണ് ര​ണ്ടു മാ​സം മു​ന്പു​ണ്ടാ​യ​ത്. ചെ​റു​തും വ​ലു​തു​മാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ക​ട​പു​ഴ​കി​യ വ​ൻ​മ​ര​ങ്ങ​ളെ​ല്ലാം മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലേ​ക്കു ഒ​ഴു​കി​യ​ത്തെി. മു​ണ്ടേ​രി വ​ന​ത്തി​ൽ നി​ന്നു ഉ​ത്ഭ​വി​ച്ചൊ​ഴു​കു​ന്ന ചാ​ലി​യാ​ർ, കാ​രാ​ട​ൻ പു​ഴ, നീ​ർ​പ്പു​ഴ, ഇ​ഴു​ക​ത്തോ​ട് എ​ന്നി​വ​യി​ലൂ​ടെ ഒ​ഴു​കി​യ​ത്തെി​യ വ​ൻ​മ​ര​ങ്ങ​ൾ പു​ഴ​യി​ലും തീ​ര​പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ​ക്കു മു​ന്നി​ലു​മാ​യി ഇ​പ്പോ​ഴും കി​ട​ക്കു​ക​യാ​ണ്.
പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പാ​താ​ർ, അ​ന്പി​ട്ടാം​പൊ​ട്ടി, മു​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി​യി​ല​ട​ക്കം ഇ​ത്ത​ര​ത്തി​ൽ മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​തെ കി​ട​ക്കു​ക​യാ​ണ്. തേ​ക്ക്, മ​രു​ത്, ഈ​ട്ടി, മ​ഹാ​ഗ​ണി തു​ട​ങ്ങി​യ മ​ര​ങ്ങ​ളാ​ണ് കൂ​ടു​ത​ലു​മു​ള്ള​ത്. യ​ന്ത്ര​സ​ഹാ​യ​മി​ല്ലാ​തെ നീ​ക്കം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത കൂ​റ്റ​ൻ മ​ര​ങ്ങ​ൾ പു​ഴ​യി​ൽ കി​ട​ന്നു ന​ശി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വീ​ടു​ക​ൾ​ക്കു മു​ന്നി​ലും കൃ​ഷി​ഭൂ​മി​യി​ലും കി​ട​ക്കു​ന്ന മ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു​ണ്ട്.
വ​നം വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ര​ങ്ങ​ളാ​ണ് ഭൂ​രി​പ​ക്ഷ​വും. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്തു​ള്ള മ​ര​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. അ​വ​ര​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്ത് കി​ട​ക്കു​ന്ന മ​ര​ങ്ങ​ൾ പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള​ള​ത്. മ​ര​ങ്ങ​ൾ മു​റി​ക്കു​ക​യോ നീ​ക്കം ചെ​യ്യു​ക​യോ ചെ​യ്താ​ൽ വ​നം വ​കു​പ്പ് ഇ​ട​പെ​ടു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ ഇ​വ നീ​ക്കം ചെ​യ്യാ​ൻ ത​യാ​റാ​കു​ന്നി​ല്ല. പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു അ​വ​ര​വ​രു​ടെ സ്ഥ​ല​ത്ത് വ​ണു​കി​ട​ക്കു​ന്ന മ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യോ അ​ല്ലെ​ങ്കി​ൽ വ​നം വ​കു​പ്പ് മു​ൻ​കൈ​യെ​ടു​ത്ത് ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കോ​ടി​ക​ളു​ടെ മ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യോ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഫ​യ​ർ വു​ഡ് ഇ​ന​ത്തി​ൽ പെ​ടു​ത്തി വ​നം​വ​കു​പ്പി​ന് ഇ​വ ലേ​ലം ചെ​യ്യു​ക​യോ ശേ​ഖ​രി​ച്ച് വി​ൽ​ക്കു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്.