എ​ന്‍​എ​ച്ച്എം ഓ​ഫീ​സ് ക​ല്‍​പ്പ​റ്റ​യി​ലേ​ക്ക് മാ​റ്റാ​ന്‍ നീ​ക്കം
Sunday, October 13, 2019 11:58 PM IST
മാ​ന​ന്ത​വാ​ടി: എ​ന്‍​എ​ച്ച്എ​മ്മി​നു(​നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍) കീ​ഴി​ലു​ള്ള ട്രൈ​ബ​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ബ്യൂ​റോ(​ടി​എ​ച്ച്‌​ഐ​ബി) ക​ല്‍​പ്പ​റ്റ​യി​ലേ​ക്കു മാ​റ്റി​യ​തി​നു പി​ന്നാ​ലെ മാ​ന​ന്ത​വാ​ടി​യി​ലെ എ​ന്‍​എ​ച്ച്എം ഓ​ഫീ​സും ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കു മാ​റ്റാ​ന്‍ നീ​ക്കം.
വ​ന്‍ തു​ക വാ​ട​ക ന​ല്‍​കി​യാ​ണ് കൈ​നാ​ട്ടി​യി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്ക് ടി​എ​ച്ച്‌​ഐ​ബി മാ​റ്റി​യ​ത്. ജി​ല്ല​യി​ലെ ഏ​ക എ​ന്‍​എ​ച്ച്എം ഓ​ഫീ​സാ​ണ് മാ​ന​ന്ത​വാ​ടി​യി​ലേ​ത്.
എ​ന്‍​എ​ച്ച്എം ഓ​ഫീ​സി​ലു​ള്ള 22 ഇ​രു​പ​ത്തി​ര​ണ്ട് ജീ​വ​ന​ക്കാ​രി​ല്‍ 10 പേ​രെ ക​ല്‍​പ്പ​റ്റ​യി​ലേ​ക്ക് മാ​റ്റി​ക്ക​ഴി​ഞ്ഞു. നി​ല​വി​ല്‍ അ​ക്കൗ​ണ്ടിം​ഗ് വി​ഭാ​ഗം മാ​ത്ര​മാ​ണ് മാ​ന​ന്ത​വാ​ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ടി​എ​ച്ച്‌​ഐ​ബി മാ​ന​ന്ത​വാ​ടി​യി​ല്‍ 18,000 രൂ​പ വാ​ട​ക​യു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ക​ല്‍​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​നു 30,000ലേ​റെ രൂ​പ​യാ​ണ് വാ​ട​ക.