അ​ണ​യി​ല്‍ കാ​ട്ടാ​ന​ക്കു​ട്ടി ച​രി​ഞ്ഞ നി​ല​യി​ല്‍
Sunday, October 13, 2019 11:58 PM IST
ഗൂ​ഡ​ല്ലൂ​ര്‍:​മാ​യാ​ര്‍ അ​ണ​യി​ല്‍ കാ​ട്ടാ​ന​ക്കു​ട്ടി​യെ ച​രി​ഞ്ഞ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ര​ണ്ടു മാ​സം പ്രാ​യം മ​തി​ക്കു​ന്ന ആ​ന​ക്കു​ട്ടി​യാ​ണ് ച​രി​ഞ്ഞ​ത്. ത​ള്ള​യ്‌​ക്കൊ​പ്പം വെ​ള്ളം​കു​ടി​ക്കാ​നെ​ത്തി​യ കു​ട്ടി​യാ​ന കാ​ല്‍​വ​ഴു​തി അ​ണ​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വ​ന​പാ​ല​ക​രു​ടെ നി​ഗ​മ​നം. ജ​ഡം മ​റ​വു​ചെ​യ്തു .

അംഗത്വ പ്രചാരണം ആ​രം​ഭി​ച്ചു

മാ​ന​ന്ത​വാ​ടി: എ​ഐ​വൈ​എ​ഫ് അംഗത്വ പ്രചാരണം തു​ട​ങ്ങി. 20 വ​രെ നീ​ളു​ന്ന പ്രചാരണത്തിന്‍റെ ഉ​ദ്ഘാ​ട​നം ഗാ​ന്ധി​പാ​ര്‍​ക്കി​ല്‍ എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗം കെ.​കെ. സ​മ​ദ് നി​ര്‍​വ​ഹി​ച്ചു. ബി​നു ഐ​സ​ക്ക് അ​ദ്യ അംഗത്വം വി​ത​ര​ണം ചെ​യ്തു. സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ധ​ര​ന്‍, എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡന്‍റ് എ​ന്‍. ഫാ​രി​സ്, സെ​ക്ര​ട്ട​റി ലെ​നി​ന്‍ സ്റ്റാ​ന്‍​സ് ജേ​ക്ക​ബ്, ര​ജി​ത്ത് ക​മ്മ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു .