തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണമെന്ന് ഐ​എ​ന്‍​ടി​യു​സി
Tuesday, October 15, 2019 12:22 AM IST
ക​ല്‍​പ്പ​റ്റ: തോ​ട്ടം, തൊ​ഴി​ലു​റ​പ്പ് മേ​ഖ​ല​ക​ളി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ണ്. കേ​ന്ദ്ര-​കേ​ര​ള സ​ര്‍​ക്കാ​രു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്‌​ന​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. തോ​ട്ടം മാ​നേ​ജ്‌​മെ​ന്‍റുക​ള്‍ പ​ല​തും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ എ​സ്‌​റ്റേ​റ്റു​ക​ള്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​ല്‍ കു​റ്റം ചാ​ര്‍​ത്താ​നും ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കാ​തി​രി​ക്കാ​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണം.
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ പ​ട്ടി​ണി​യി​ലാ​ണ്. തു​ച്ഛ​മാ​യ കൂ​ലി കൊ​ണ്ട് ജീ​വി​തം ത​ള്ളി​നീ​ക്കാ​നാ​കി​ല്ല. ജീ​വി​ത​ച്ചെ​ല​വു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ലി വ​ര്‍​ധ​ന​വും അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ന​ട​പ​ടി​ക​ള്‍ കൈ​കൊ​ള്ളേ​ണ്ട കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.
ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘം രാ​ഹു​ല്‍​ഗാ​ന്ധി എം​പി​യെ ക​ണ്ട് മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നെ​തു​ട​ര്‍​ന്ന് തോ​ട്ടം, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഗ​മം ന​വം​ബ​റി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ക്കാ​ന്‍ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ഹു​ല്‍​ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി സം​ഗ​മം വ​ന്‍ വി​ജ​യ​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​ജ​യ​പ്ര​സാ​ദ്, ബി. ​സു​രേ​ഷ്ബാ​ബു, ടി.​എ. റെ​ജി, ഗി​രീ​ഷ് ക​ല്‍​പ്പ​റ്റ, പി.​എ​ന്‍. ശി​വ​ന്‍, മോ​ഹ​ന്‍​ദാ​സ് കോ​ട്ട​ക്കൊ​ല്ലി, ഉ​മ്മ​ര്‍ കു​ണ്ടാ​ട്ടി​ല്‍, ന​ജീ​ബ് പി​ണ​ങ്ങോ​ട്, ഒ. ​ഭാ​സ്‌​ക്ക​ര​ന്‍, ഒ.​എം. ജോ​സ്, സാ​ലി റാ​ട്ട​ക്കൊ​ല്ലി, കെ.​കെ. രാ​ജേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.