മേ​പ്പാ​ടി-​ചൂ​ര​ല്‍​മ​ല-​അ​ര​ണ​പ്പു​ഴ റോ​ഡ് പണി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്
Tuesday, October 15, 2019 12:24 AM IST
ക​ല്‍​പ്പ​റ്റ: പ്ര​ള​ക്കെ​ടു​തി നേ​രി​ടു​ന്ന ചൂ​ര​ല്‍​മ​ല ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‌ ആ​ശ്ര​യി​ക്കു​ന്ന മേ​പ്പാ​ടി-​ചൂ​ര​ല്‍​മ​ല-​അ​ര​ണ​പ്പു​ഴ റോ​ഡി​ന്‍റെ ഹി​ല്‍​ഹൈ​വേ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 52 കോ​ടി വ​ക​യി​രു​ത്തി തു​ട​ങ്ങി​യ നി​ര്‍​മാ​ണം നി​ശ്ച​ല​മാ​യി.
ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യെ പു​ന​രു​ദ്ധ​രി​ക്കാന്‌ ഏ​റ്റ​വും സ​ഹാ​യ​ക​മാ​കു​ന്ന റോ​ഡി​ന്‍റെ നിര്‌മാണം അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ക​ല്‍​പ്പ​റ്റ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ 23ന് ​ക​ല്‍​പ്പ​റ്റ ടെ​ല​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ന് മു​ന്നി​ല്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്താ​ന്‌ യോ​ഗം തീ​രു​മാ​നി​ച്ചു.
കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​ഡി​ഡ​ന്‍റ് പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​എ. ജോ​സ​ഫ്, പി.​കെ. കു​ഞ്ഞു​മൊ​യ്തീ​ന്‍, സി. ​ജ​യ​പ്ര​സാ​ദ്, ബി​നു​തോ​മ​സ്, പി.​കെ. അ​നി​ല്‍​കു​മാ​ര്‍, ഉ​ഷ​ത​മ്പി, ബി. ​സു​രേ​ഷ് ബാ​ബു, ജോ​യ് തൊ​ട്ടി​ത്ത​റ, കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, ഷം​സു​ദ്ദീ​ന്‍, ഒ.​വി. റോ​യ്, പ്ര​മോ​ദ് തൃ​ക്കൈ​പ്പ​റ്റ, എം.​ഒ. ദേ​വ​സ്യ, വി. ​നൗ​ഷാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.