പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ് പു​ന​ര്‍ വി​ന്യ​സി​ക്ക​ണം: എ​ഐ​വൈ​എ​ഫ്
Tuesday, October 15, 2019 12:24 AM IST
ക​ല്‍​പ്പ​റ്റ: കൃ​ഷി വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ ഓ​ഫീ​സി​ലെ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രെ​യും പു​ന​ര്‍​വി​ന്യ​സി​ക്ക​മെ​ന്ന് എ​ഐ​വൈ​എ​ഫ് ജി​ല്ലാ എ​ക്‌​സി​ക്യു​ട്ടീ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ര്‍​ത്ത​നം കൃ​ഷി​വ​കു​പ്പി​ന് ചീ​ത്ത​പ്പേ​ര്‍ ഉ​ണ്ടാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ള്ള പ​ട​ല പി​ണ​ക്ക​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ട് പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഓ​ഫീ​സി​ല്‍ നി​ന്ന് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച് വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൃ​ഷി മ​ന്ത്രി​ക്ക് പ​രാ​തി അ​യ​യ്ക്കാ​നും ജി​ല്ലാ എ​ക്‌​സി​ക്യു​ട്ടീ​വ് തീ​രു​മാ​നി​ച്ചു.