എ​ഴു​തി​ത്ത​ള്ളി​യ വാ​യ്പ​യു​ടെ പേ​രി​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ പീ​ഡി​പ്പി​ക്കുന്നെന്ന്
Wednesday, October 16, 2019 12:12 AM IST
പു​ൽ​പ്പ​ള്ളി: എ​ഴു​തി​ത്ത​ള്ളി​യ വാ​യ്പ​യു​ടെ പേ​രി​ൽ ക​ർ​ഷ​ക​നെ ബാ​ങ്ക് അ​ധി​കൃ​ത​ർ പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. പ്ര​മു​ഖ ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ന്‍റെ കാ​പ്പി​സെ​റ്റ് ശാ​ഖ​യി​ൽ​നി​ന്നു 15 വ​ർ​ഷം മു​ൻ​പ് ഒ​രു ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത താ​ന്നി​ത്തെ​രു​വ് പാ​ല​നാ​ട്ട് ജോ​ർ​ജി​നാ​ണ് ദു​ര​നു​ഭ​വം.
കേ​ന്ദ്ര ക​ടാ​ശ്വാ​സ പ​ദ്ധ​തി​യി​ൽ ജോ​ർ​ജി​ന്‍റെ വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ക​യും പ​ണ​യ​വ​സ്തു​വി​ന്‍റെ പ്ര​മാ​ണ​ങ്ങ​ൾ തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് അ​യ​ച്ച് പീ​ഡ​നം തു​ട​ങ്ങി​യ​ത്. 1,56,121 രൂ​പ കു​ടി​ശി​ക​യു​ണ്ടെ​ന്നും ഉ​ട​ൻ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നു​മാ​ണ് നോ​ട്ടീ​സു​ക​ളി​ലെ ആ​വ​ശ്യം. വാ​യ്പ എ​ഴു​തി​ത്ത​ള്ളി​യ​താ​ണെ​ന്നു അ​റി​യി​ച്ചി​ട്ടും ബാ​ങ്ക് നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​തു തു​ട​രു​ക​യാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ജോ​ർ​ജി​ന്‍റെ തീ​രു​മാ​നം.