ബീ​ച്ച് ഗെ​യിം​സ് ജി​ല്ലാ ടീം ​തെ​ര​ഞ്ഞെ​ടു​പ്പ്
Wednesday, October 16, 2019 12:14 AM IST
ക​ൽ​പ്പ​റ്റ: സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ബീ​ച്ച് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ ടീം ​അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ന​വം​ബ​ർ അ​വ​സാ​നം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തും. ഇ​തി​നാ​യി പു​രു​ഷ​ൻ​മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും പ്ര​ത്യേ​കം ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ക​ബ​ഡി, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. 18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള പു​രു​ഷ​ൻ​മാ​ർ​ക്കും 16 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള വ​നി​ത​ക​ൾ​ക്കും​പ​ങ്കെ​ടു​ക്കാം. ടീ​മു​ക​ൾ 31നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 202658.