ഒ​ന്ന​ര വ​യ​സു​കാ​രി പ​നി ബാ​ധി​ച്ചു മ​രി​ച്ചു
Wednesday, October 16, 2019 10:23 PM IST
മാ​ന​ന്ത​വാ​ടി: ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​ന്ന​ര വ​യ​സു​കാ​രി പ​നി ബാ​ധി​ച്ചു മ​രി​ച്ചു. വെ​ള്ള​മു​ണ്ട ആ​ല​ഞ്ചേ​രി പു​ല്ലോ​റ ശ്രീ​ധ​ര​ൻ- ശ്രീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​രി​ച്ച​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു റ​ഫ​ർ ചെ​യ്ത ബാ​ലി​ക കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്.

തി​രി​കെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. സം​സ്കാ​രം രാ​ത്രി വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. സ​ഹോ​ദ​ര​ൻ: ആ​ദി​ത്.