സം​ര​ക്ഷ​ണ സ​മി​തി​യു​ം ആ​ക‌്ഷ​ന്‍ ക​മ്മി​റ്റിയും കൊ​മ്പു​കോ​ര്‍​ക്കു​ന്നു
Thursday, October 17, 2019 12:19 AM IST
ക​ല്‍​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്ര വി​ല​ക്കി​നും പാ​ത അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​നു​മെ​തി​രേ ബ​ത്തേ​രി​യി​ല്‍ ന​ട​ന്ന പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി​യു​മാ​യി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് പ്രൊ​ട്ട​ക്ഷ​ന്‍ ആ​ക്ഷ​ന്‍ ക​മ്മി​റ്റി കൊ​മ്പു​കോ​ര്‍​ക്കു​ന്നു. സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ചെ​യ​ര്‍​മാ​നും സി​പി​എം നേ​താ​വ് സു​രേ​ഷ് താ​ളൂ​ര്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി​ക്കു മാ​ഫി​യ ബ​ന്ധ​മു​ണ്ടെ​ന്നു പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി നേ​തൃ​ത്വം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. സ​മ​ര​ത്തെ ഹി​സ്റ്റീ​രി​യ ബാ​ധി​ച്ച​വ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​മാ​യും സ​മി​തി വി​ശേ​ഷി​പ്പി​ച്ചു.
ഇ​തി​നെ​തി​രേ ശ​ക്ത​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്ക​യാ​ണ് ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി. അ​ധി​ക്ഷേ​പ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നു ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ് താ​ളൂ​ര്‍, എ​ന്‍.​എം. വി​ജ​യ​ന്‍, പി.​പി. അ​യ്യൂ​ബ്, വി​ജ​യ​ന്‍ ചെ​റു​ക​ര, ടി.​എ​സ്. ജോ​ര്‍​ജ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
ദേ​ശീ​യ​പാ​ത​യി​ലെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി നി​ല​കൊ​ള്ളു​ന്ന ജ​ന​ങ്ങ​ള്‍​ക്കെ​തി​രേ നി​ര​ന്ത​രം യു​ദ്ധ​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും ധ​നാ​ഗ​മ​മാ​ര്‍​ഗ​ങ്ങ​ളും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര ഏ​ജ​ന്‍​സി​യോ​ടു ആ​വ​ശ്യ​പ്പെ​ടു​മെ​ന്നു അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.
ബ​ത്തേ​രി​യി​ല്‍ ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ ന​ട​ത്തി​യ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ദേ​ശീ​യ​പാ​ത വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ള്‍ വ​ന്‍​വി​ജ​യ​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി.
ദേ​ശീ​യ​പാ​ത 766നു ​ബ​ദ​ല്‍ ഇ​ല്ലെ​ന്നു കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​യ​ട​ക്കം ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞു​വെ​ന്നാ​ണ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
ജ​ന​കീ​യ സ​മ​ര​ത്തെ ആ​ക്ഷേ​പി​ക്കാ​നും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നും പ്ര​കൃ​തി സം​ര​ക്ഷ​ക​ര്‌ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന​വ​ര്‍ ന​ട​ത്തി​യ പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണെ​ന്നു ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.
രാ​ത്രി​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ കേ​ര​ളം സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​പ്രീം കോ​ട​തി പാ​ത പ​ക​ലും അ​ട​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ഭി​പ്രാ​യം തേ​ടി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍​കൈ​യെ​ടു​ത്ത് ബ​ഹു​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളെ​ കോ​ര്‍​ത്തി​ണ​ക്കി ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്.
വി​ഷ​യ​ത്തിന്‍റെ ഗൗ​ര​വം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ജ​ന​കീ​യ സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച​തി​നു പു​റ​മേ ദേ​ശീ​യ​പാ​ത സം​ര​ക്ഷ​ിക്കാന്‌ നി​യ​മ​പ​ര​വും ഭ​ര​ണ​പ​ര​വു​മാ​യ കാ​ര്യ​ങ്ങ​ളു​ടെ ഏ​കോ​പ​നം ന​ട​ത്താ​നും ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി​ക്കു ക​ഴി​ഞ്ഞു. ബ​ത്തേ​രി​യി​ല്‍ ന​ട​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​നു സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ തു​റ​ക​ളി​ലു​ള്ള ആ​യി​ര​ങ്ങ​ളാ​ണ് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച​ത്. സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റി​യ അ​ക്ര​മ​സം​ഭ​വം പോ​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ല്ല. എ​ന്നി​രി​ക്കെ​യാ​ണ് പ്ര​ക്ഷോ​ഭ​ത്തെ ഹി​സ്റ്റീ​രി​യ ബാ​ധി​ച്ച​വ​രു​ടെ പ്ര​ക​ട​മാ​യി പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി വ്യാ​ഖ്യാ​നി​ച്ച​ത്.
ദേ​ശീ​യ​പാ​ത വി​ഷ​യ​ത്തി​ല്‍ അ​നു​ഭാ​വ​പൂ​ര്‍​ണ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നു കേ​ന്ദ്ര മ​ന്ത്രി​മാ​രും പ്ര​ക്ഷോ​ഭ​ത്തി​നു ഒ​പ്പു​മു​ണ്ടെ​ന്നു കേ​ര​ള സ​ര്‍​ക്കാ​രും ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി​ക്കു ഉ​റ​പ്പു​ന​ല്‍​കി. ഇ​താ​ണ് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി.
ദേ​ശീ​യ​പാ​ത​യി​ല്‍ രാ​ത്രി​യാ​ത്ര വി​ല​ക്ക് തു​ട​രു​മെ​ന്നു സൂ​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ത പൂ​ര്‍​ണ​മാ​യും അ​ട​യ്ക്കു​ന്ന​തു ഒ​ഴി​വാ​ക്കു​ന്ന​തിനാണ് ആക‌്ഷ​ന്‍ ക​മ്മി​റ്റി​ ശ്ര​മിക്കുന്നത്.
മൈ​സൂ​രു​വി​നെ ഗോ​ണി​ക്കു​പ്പ-​കു​ട്ട വ​ഴി മാ​ന​ന്ത​വാ​ടി​യു​മാ​യി ബ​ന്ധ​പ്പി​ക്കു​ന്ന പാ​ത ദേ​ശീ​യ​പാ​ത 766നു ​ബ​ദ​ല്‍ അ​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ലം കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി, ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ങ്ങ​ള്‍ സു​പ്രീം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ദേ​ശീ​യ​പാ​ത പൂ​ര്‍​ണ​മാ​യും അ​ട​യ്ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ കൂ​ടു​ത​ല്‍ ശകതമായ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.