ഹ​രി​ത​ക​ര്‍​മ​സേ​ന ഫ​ണ്ട് തി​രി​മ​റി ന​ട​ത്തി​യ​താ​യി ആ​രോ​പ​ണം
Thursday, October 17, 2019 12:19 AM IST
ക​ല്‍​പ്പ​റ്റ: ന​ഗ​ര​സ​ഭ​യി​ല്‍ മാ​ലി​ന്യം ശേഖരിക്കുന്ന ഹ​രി​ത​ക​ര്‍​മ്മ​സേ​ന​യെ​ക്കു​റി​ച്ച് വീ​ണ്ടും ഗു​രു​ത​ര സാ​മ്പ​ത്തി​ക ആ​രോ​പ​ണം. ന​ഗ​ര​സ​ഭ​യ്ക്ക് വേ​ണ്ടി സീ​നി​യ​ര്‍ ക്ല​ര്‍​ക് കെ.​എം മോ​ഹ​ന​ന്‍ ന​ട​ത്തി​യ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് ല​ക്ഷ​ങ്ങ​ളു​ടെ വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ​ത്. ഇ​ത് പ്ര​തി​പ​ക്ഷം വി​വാ​ദ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ പു​തി​യ വാ​ദ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി.
ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ് കു​റി​പ്പ് പ്ര​കാ​രം ഹ​രി​ത ക​ര്‍​മ്മ​സേ​ന​യു​ടെ ക​ള​ക‌്ഷ​ന്‍ ര​ജി​സ്റ്റ​ര്‍ 2018 മേ​യ് 28 മു​ത​ല്‍ 2019 സെ​പ്റ്റം​ബ​ര്‍ 30 വ​രെ ബാ​ങ്ക് പാ​സ്ബു​ക്കു​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ല്‍ 238204 രൂ​പ​യു​ടെ വ്യ​ത്യാ​സ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.
ഹ​രി​ത ക​ര്‍​മ്മ​സേ​ന​യു​ടെ ര​ജി​സ്റ്റ​ര്‍ പ്ര​കാ​രം 47,35,697 രൂ​പ വ​ര​വ് വ​ന്ന​പ്പോ​ള്‍ ബാ​ങ്ക് പാ​സ് ബു​ക്ക് പ്ര​കാ​രം 44,97,493 രൂ​പ മാ​ത്ര​മാ​ണ് എ​ത്തി​യ​ത്. ര​ജി​സ്റ്റ​റും പാ​സ് ബു​ക്കും ത​മ്മി​ല്‍ 23,8,204 രൂ​പ​യു​ടെ വ്യ​ത്യാ​സം ക​ണ്ടെ​ത്തി. സം​ഭ​വം പ്ര​തി​പ​ക്ഷം ഏറ്റെടുത്തതോടെ ​ ര​ജി​സ്റ്റ​റി​ല്‍ ചേ​ര്‍​ത്ത തു​ക​യി​ല്‍ ബാ​ങ്കി​ല്‍ അ​ട​വാ​ക്കാ​തെ നേ​രി​ട്ട് ഇ​ട​പാ​ട് ചെ​യ്ത​താ​ണ് ബാ​ക്കി തു​ക എ​ന്ന ന്യാ​യീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു ഭ​ര​ണ​സ​മി​തി.
ഇ​തി​ല്‍ 178000 രൂ​പ ശ​മ്പ​ള​യി​ന​ത്തി​ല്‍ ന​ല്‍​കി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ ശ​മ്പ​ളം ന​ല്‍​കേ​ണ്ട​ത് ബാ​ങ്ക് വ​ഴി​യാ​ണെ​ന്നി​രി​ക്കേ നേ​രി​ട്ട് ശ​മ്പ​ളം ന​ല്‍​കി​യ​ത് ഗു​രു​ത​ര പി​ഴ​വാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്ലാ​സ്റ്റി​ക് വി​റ്റ വ​ക​യി​ല്‍ 22000 രൂ​പ കി​ട്ടാ​നു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്.
എ​ന്നാ​ല്‍ ത​ട്ടി​പ്പ് ഇ​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം വ​രു​മെ​ന്നും ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തെ​ക്കൊ​ണ്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​ക്കാ​തെ ക്ലാ​ര്‍​ക്കി​നെ​ക്കൊ​ണ്ട് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​ച്ച​തി​ല്‍ മ​റ്റ് ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി.
നേ​ര​ത്തേ ന​ഗ​ര​സ​ഭാ ഹ​രി​ത ക​ര്‍​മ്മ​സേ​ന​യു​ടെ ക​ള​‌ക‌്ഷ​ന്‍ പി​രി​വി​ലും ചെ​ല​വു​ക​ളി​ലും ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​തു സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.
ന​ഗ​ര​സ​ഭാ സൂ​പ്ര​ണ്ട്, അ​ക്കൗ​ണ്ടന്‍റ്് എ​ന്നി​വ​ര്‍​ക്കാ​ണ് രേ​ഖാ​മൂ​ലം നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​ര്‍ എ​ന്നി​വ​ര്‍​ക്കും ഇ​തിന്‍റെ പ​ക​ര്‍​പ്പ് ന​ല്‍​കി. നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ഹ​രി​ത ക​ര്‍​മ്മ​സേ​ന​യു​ടെ ക​ള​ക്ഷ​ന്‍ പി​രി​വി​ലും ചെ​ല​വു​ക​ളി​ലും പ്ര​ഥ​മ​ദൃ​ഷ്ട്യാ പാ​ക​പ്പി​ഴ​ക​ളു​ള്ള​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ളി​തു​വ​രെ​യു​ള്ള ര​സീ​ത് ബു​ക്കു​ക​ള്‍, വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ള്‍ എ​ന്നി​വ ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റ് ന​ട​ത്തി സ​മ​യ ബ​ന്ധി​ത​മാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും ര​സീ​ത് ബു​ക്കു​ക​ള്‍, ര​ജി​സ്റ്റ​റു​ക​ള്‍ എ​ന്നി​വ അ​ക്കൗ​ണ്ട​ന്‍റ് ഏ​റ്റെ​ടു​ക്കാ​നും സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഈ ​നി​ര്‍​ദ്ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​പ്പോ​ള്‍ ഗ​തി​കെ​ട്ട് ഭ​ര​ണ​സ​മി​തി​ക്ക് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കേ​ണ്ടി​വ​ന്ന​ത്. എ​ന്നാ​ല്‍ അ​ഴി​മ​തി​ക്കാ​ര്‍​ക്ക് കു​ട​പി​ടി​ക്കു​ന്ന റി​പ്പോ​ര്‍​ട്ടാ​ണ് ന​ഗ​ര​സ​ഭ ത​ട്ടി​ക്കൂ​ട്ടി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍ എ.​പി. ഹ​മീ​ദ് കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​യാ​ണ് 31 അം​ഗ ഹ​രി​ത ക​ര്‍​മ്മ​സേ​ന​യെ കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശീ​ല​നം ന​ല്‍​കി സ​ജ്ജ​മാ​ക്കി​യ​ത്.
എ​ന്നാ​ല്‍ സേ​ന സേ​വ​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പേ ഭ​ര​ണ സ​മി​തി മാ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഭ​ര​ണ​ത്തി​ലെ​ത്തി​യ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ സ​മി​തി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി യാ​തൊ​രു പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത​വ​രെ​യും ഹ​രി​ത ക​ര്‍​മ്മ​സേ​ന​യി​ല്‍ അം​ഗ​ങ്ങ​ളാ​ക്കു​ക​യു​ണ്ടാ​യി. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍റെ ഭ​ര്‍​ത്താ​വി​നെ പോ​ലും ഇ​ത്ത​ര​ത്തി​ലാ​ണ് ഹ​രി​ത ക​ര്‍​മ്മ​സേ​ന​യി​ല്‍ അം​ഗ​മാ​ക്കി​യ​ത്.
ഈ ​ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്താ​ണ് മാ​ലി​ന്യ ശേ​ഖ​ര​ണം ആ​രം​ഭി​ച്ച​തും. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍​ഷ​മാ​യി ഹ​രി​ത​ക​ര്‍​മ്മ​സേ​ന​യു​ടെ ക​ള​‌ക‌്ഷ​ന്‍ പി​രി​വി​ലും ചെ​ല​വു​ക​ളി​ലും വ​ന്‍ ത​ട്ടി​പ്പാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​വു​ക​യാ​ണ്.