ടി. ​ന​സി​റു​ദ്ദീ​നെ മ​ര്‍​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു
Thursday, October 17, 2019 12:21 AM IST
ക​ല്‍​പ്പ​റ്റ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​ന്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സേ​തു​മാ​ധ​വ​ന്‍ എ​ന്നി​വ​രെ പാ​ല​ക്കാ​ട് കാ​ര്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി മ​ര്‍​ദി​ക്കു​ക​യും കാ​ര്‍ ത​ക​ര്‍​ക്കു​ക​യും ചെ​യ്ത​തി​ല്‍ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി പൊ​തു​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​കു​ക​യും തു​ട​ര്‍​ന്ന് പൊ​തു​യോ​ഗം മാ​റ്റി കോ​ഴി​ക്കോ​ടി​ന് തി​രി​ച്ച് വ​രു​മ്പോ​ഴാ​ണ് ചി​ല​ര്‍ കൈ​യേറ്റം ചെ​യ്ത​ത്.
കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് കെ.​കെ. വാ​സു​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​വി. വ​ര്‍​ഗീ​സ്, ഇ. ​ഹൈ​ദ്രു, കെ. ​ഉ​സ്മാ​ന്‍, കെ. ​കു​ഞ്ഞി​രാ​യി​ന്‍ ഹാ​ജി, കെ.​ടി. ഇ​സ്മ​യി​ല്‍, വി​ജ​യ​ന്‍ കു​ടി​ലി​ല്‍, നൗ​ഷാ​ദ് കാ​ക്ക​വ​യ​ല്‍, ര​വീ​ന്ദ്ര​ന്‍ ക​മ്പ​ള​ക്കാ​ട്, ജോ​ജി​ന്‍ ടി. ​ജോ​യ്, ഡോ. ​മാ​ത്യു തോ​മ​സ്, പി.​വി. മ​ഹേ​ഷ്, എം.​വി. സു​രേ​ന്ദ്ര​ന്‍, ക​മ്പ അ​ബ്ദു​ള്ള ഹാ​ജി, പി.​വൈ. മ​ത്താ​യി, പി.​ടി. അ​ഷ്‌​റ​ഫ്, കെ.​കെ. അ​ഹ​മ്മ​ദ്, സി.​വി. വ​ര്‍​ഗീ​സ്, സാ​ബു ഐ​ഡി​യ​ല്‍, ടി.​സി. വ​ര്‍​ഗീ​സ്, അ​ഷ്‌​റ​ഫ് കൊ​ട്ടാ​ര​ക്ക​ര, ഇ.​ടി. ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

ക​ല്‍​പ്പ​റ്റ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് ടി. ​ന​സി​റു​ദ്ദീ​നെ​യും സം​ഘ​ത്തെ​യും ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച അ​ക്ര​മി​സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ക​ല്‍​പ്പ​റ്റ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ടൗ​ണി​ല്‍ പ്ര​ക​ട​നം ന​ട​ത്തി.
ഇ. ​ഹൈ​ദ്രു, അ​ജി​ത്ത്, കെ.​കെ. ജോ​ണ്‍​സ​ന്‍, എ.​പി. ശി​വ​ദാ​സ്, സാ​ജി ക​ല്ല​ടാ​സ്, കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി, ഗ്ലാ​ഡ്‌​സ​ണ്‍, ഹാ​രി​സ്, അ​ബ്ദു​റ​ഹ്മാ​ന്‍ ത​നി​മ, കെ. ​ര​ഞ്ജി​ത്ത്, അ​ബ്ദു​ല്‍​ഖാ​ദ​ര്‍, പ്ര​മോ​ദ്, ഉ​ണ്ണി കാ​മി​യോ, ബ​ഷീ​ര്‍ ലു​ലു, സൗ​ധ, സ​ജ്‌​ന, ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.