നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി: സ​മ​ഗ്ര മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി
Thursday, October 17, 2019 11:59 PM IST
മാ​ന​ന്ത​വാ​ടി: ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ട്ടി​ല​യം, പോ​ർ​ലോം നീ​ർ​ത്ത​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടു​ത്ത നാ​ലു വ​ർ​ഷ​ം ന​ട​പ്പാ​ക്കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര മാ​സ്റ്റ​ർ പ്ലാ​ൻ ത​യ്യാ​റാ​ക്കി ന​ബാ​ർ​ഡി​ന് സ​മ​ർ​പ്പി​ച്ചു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളെ മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ട് കാ​ർ​ഷി​ക പാ​രി​സ്ഥി​തി​ക മേ​ഖ​ല​ക​ളി​ൽ അ​നു​വ​ർ​ത്തി​ക്കേ​ണ്ട വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ണ്‍ ക​യ്യാ​ല നി​ർ​മ്മാ​ണം, ക​ല്ല് ക​യ്യാ​ല നി​ർ​മ്മാ​ണം, ചെ​റു​കി​ട ജ​ല​സേ​ച​നം, പു​ത​യി​ടി​ൽ, ജൈ​വ കൃ​ഷി വ്യാ​പ​നം, മ​ണ്ണ് പ​രി​ശോ​ധ​ന, വാ​ര​ണാ​സി ക​ന്പോ​സ്റ്റ് നി​ർ​മ്മാ​ണം, ജൈ​വ വേ​ലി, തേ​നീ​ച്ച വ​ള​ർ​ത്ത​ൽ, ഒ​റ്റ ഞാ​ർ കൃ​ഷി, നാ​ട​ൻ വാ​ഴ ഇ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, നാ​ട​ൻ കി​ഴ​ങ്ങി​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, ഫ​ല വൃ​ക്ഷ തൈ​ക​ളു​ടെ വി​ത​ര​ണം, അ​സോ​ള കൃ​ഷി വ്യാ​പ​നം, തീ​റ്റ​പ്പു​ൽ കൃ​ഷി വ്യാ​പ​നം തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മാ​സ്റ്റ​ർ പ്ലാ​ൻ ത​യ്യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നീ​ർ​ത്ത​ട പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ ഭ​വ​ന​ങ്ങ​ളും സ​ർ​വേ ന​ട​ത്തി. കൂ​ടാ​തെ നീ​ർ​ത്ത​ട പ്ര​ദേ​ശ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത പ​ഠ​ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. മാ​സ്റ്റ​ർ പ്ലാ​ൻ ത​യ്യാ​റാ​ക്കു​ന്ന​തി​ന് കാ​രി​ത്താ​സ് ഇ​ന്ത്യ എ​ൻ​ആ​ർ​എം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഹ​രി​ദാ​സ്, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ കൂ​ട്ടാ​ല, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.