ശാ​സ്ത്രോ​ത്സ​വം: ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സിന് ​ഒ​ന്നാം സ്ഥാ​നം
Friday, October 18, 2019 12:00 AM IST
മാ​ന​ന്ത​വാ​ടി: വൈ​ത്തി​രി ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂൾ വി​ഭാ​ഗം ഐ​ടി, സോ​ഷ്യ​ൽ സ​യ​ൻ​സ് മേ​ള​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​വും യു​പി വി​ഭാ​ഗം ഐ​ടി മേ​ള​യി​ലും ഹൈ​സ്കൂൾ വി​ഭാ​ഗം ഗ​ണി​ത​ശാ​സ്ത്ര മേ​ള​യി​ലും ര​ണ്ടാം സ്ഥാ​ന​വും യു​പി വി​ഭാ​ഗം സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ളി​യി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ച്ച് എ​സ്എ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. 496 പോ​യി​ന്‍റാ​ണ് ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സിന് ​ല​ഭി​ച്ച​ത്. വി​ജ​യി​ക​ളെ പി​ടി​എ യും ​മാ​നേ​ജ്മെ​ന്‍റും അ​ഭി​ന​ന്ദി​ച്ചു.