ഭൂ​മി ല​ഭി​ച്ചെ​ങ്കി​ലും കി​ട​പ്പാ​ട​മി​ല്ലാ​തെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍
Saturday, October 19, 2019 12:12 AM IST
വെ​ള്ള​മു​ണ്ട: വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ഭൂ​മി ല​ഭി​ച്ചെ​ങ്കി​ലും കി​ട​പ്പാ​ട​മി​ല്ലാ​തെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍. മു​ത്ത​ങ്ങ സ​മ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മി​ച്ച​ഭൂ​മി കൈ​യേ​റി കു​ടി​ല്‍ കെ​ട്ടി​യ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് സ്ഥ​ലം ല​ഭി​ച്ചി​ട്ടും വീ​ടി​ല്ലാ​തെ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന​ത്. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ങ്കു​ളം സ​മ​ര​ഭൂ​മി​യി​ല്‍ മാ​ത്രം നി​ര​വ​ധി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് വീ​ടി​ല്ലാ​തെ ക​ഴി​യു​ന്ന​ത്.
ഭൂ​മി​ക്ക് കൈ​വ​ശ​രേ​ഖ ല​ഭി​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യെ​ങ്കി​ലും വീ​ടി​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ അ​ധി​കൃ​ത​ര്‍ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ പ​റ​യു​ന്നു. സ​മ​ര​ഭൂ​മി​ക​ളി​ല്‍ മു​ള​കൊ​ണ്ട് കെ​ട്ടി​യു​ണ്ടാ​ക്കി​യ കു​ടി​ലു​ക​ളി​ലാ​ണ് കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന​ത്.
ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കു​ടി​ലു​ക​ള്‍ ത​ക​ര്‍​ന്ന​ത് ഇ​വ​രു​ടെ ജീ​വി​തം ദു​സ​ഹ​മാ​ക്കിയിരിക്കുകയാണ്.