ജി​ല്ലാ​ഭ​ര​ണ​കൂ​ടം ഇ​ര​ട്ട​ത്താ​പ്പ് തു​ട​രു​ന്നു: സി​പി​എം
Saturday, October 19, 2019 12:12 AM IST
ഗൂ​ഡ​ല്ലൂ​ര്‍: നീ​ല​ഗി​രി ജി​ല്ല​യി​ല്‍ ടൂ​റി​സ്റ്റ് ഹോ​മു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​തി​ലും പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ലും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ര​ട്ട​ത്താ​പ്പ് ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. പ​രി​സ്ഥി​തി​യു​ടെ പേ​രി​ല്‍ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളെ പി​ന്തു​ണ​യ്ക്കു​മ്പോ​ള്‍ അ​ത് ന​ട​പ്പി​ലാ​ക്കു​ന്ന രീ​തി​യെ പാ​ര്‍​ട്ടി അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ. ഭാ​സ്‌​ക​ര​ന്‍ പ്ര​സ്താവ​ന​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.
ഊ​ട്ടി, കോ​ത്ത​ഗി​രി, അ​തി​ക​ര​ട്ടി, കു​ന്നൂ​ര്‍, മ​സി​ന​ഗു​ഡി തുടങ്ങിയ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്ള സ്വ​കാ​ര്യ റി​സോ​ര്‍​ട്ടു​ക​ള്‍ സീ​ല്‍ ചെ​യ്ത് കൊ​ണ്ട് സ​ഞ്ചാ​രി​ക​ളെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. മ​റു​ഭാ​ഗ​ത്ത് വ​ന്‍ മു​ത​ലാ​ളി​മാ​ര്‍​ക്കും ഭ​ര​ണ​ത്തി​ല്‍ സ്വാ​ധീ​ന​മു​ള്ള​വ​ര്‍​ക്കും ത​ന്നി​ഷ്ടം പോ​ലെ പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള അ​ധി​കാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ല്‍​കു​ക​യാ​ണ്.
ജി​ല്ല​യി​ല്‍ വീ​ടു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യു​ടെ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന സ്ഥി​തി നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ള്‍ വീ​ട് വ​യ്ക്കാ​ന്‍ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ പ്രാ​ദേ​ശി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​രോ​ധി​ക്ക​ുു​മ്പോ​ള്‍ മ​ള്‍​ട്ടി നാ​ഷ​ന​ല്‍ ക​മ്പ​നി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ല്‍ യ​ഥേ​ഷ്ടം വി​റ്റ​ഴി​ക്കാ​ന്‍ ജി​ല്ലാ​ഭ​ര​ണ​കൂ​ടം ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ക്കു​ക​യാ​ണ്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ജ​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ല്‍ ന​ട​പ്പാ​ക്ക​ണം.
ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. ജെ. ​ഹാ​ള്‍​ദു​രൈ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡി. ​ര​വീ​ന്ദ്ര​ന്‍, ആ​ര്‍. ഭ​ദ്രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.