തി​രു​നെ​ല്ലി വ​ന​മേ​ഖ​ല​യി​ലെ 31 കാ​ട്ടു​നാ​യ്ക്ക കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കും
Saturday, October 19, 2019 12:12 AM IST
ക​ല്‍​പ്പ​റ്റ: തി​രു​നെ​ല്ലി വ​ന​മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന 31 കാ​ട്ടു​നാ​യ്ക്ക കു​ടും​ബ​ങ്ങ​ളെ വ​ന​ത്തി​നു പു​റ​ത്തേ​ക്ക് പു​ന​ര​ധി​വ​സി​പ്പി​ക്കും. മ​ധ്യ​പാ​ടി പു​ന​ര​ധി​വാ​സ കോ​ള​നി​ക്കു സ​മീ​പ​ത്താ​യി വ​നം​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ച അ​ഞ്ച് ഹെ​ക്ട​ര്‍ ഭൂ​മി​യി​ലാ​ണ് ഈ ​കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക. ഗാ​ജ​ഗ​ഡി​യി​ലെ 21 കു​ടും​ബ​ങ്ങ​ളും മ​ല്ലി​ക​പാ​റ​യി​ലെ 10 കു​ടും​ബ​ങ്ങ​ളു​മാ​ണ് പു​ന​ര​ധി​വാ​സ​ത്തി​ന് സ്വ​യം സ​ന്ന​ദ്ധ​രാ​യി​രി​ക്കു​ന്ന​ത്. ഭൂ​മി വി​ട്ടു ന​ല്‍​കാനു​ള്ള അ​നു​മ​തി ല​ഭ്യ​മാ​ക്കാ​ന്‍ നോ​ര്‍​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ ഉ​ത്ത​ര​മേ​ഖ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.
കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ക്കാ​രും മാ​റാ​ന്‍ ത​യാ​റാ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​ണ് നി​ല​വി​ല്‍ മ​ധ്യ​പാ​ടി പു​ന​ര​ധി​വാ​സ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന​ത്. സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ​ത്തി​ന് ത​യാ​റാ​വു​ക​യും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ല​ഭി​ച്ച​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ.​ആ​ര്‍. അ​ജ​യ​കു​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ന​രി​ക്ക​ല്‍ മി​ച്ച​ഭൂ​മി പ്ര​ശ്‌​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ പ​രി​ഹാ​രം തേ​ടും. ന​രി​ക്ക​ല്‍ മി​ച്ച​ഭൂ​മി​യി​ല്‍ 200 ഓ​ളം കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് പ​ട്ട​യ​മി​ല്ലാ​ത്ത​ത്.
ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​ംബറി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ റ​വ​ന്യൂ, സം​യോ​ജി​ത ആ​ദി​വാ​സി വി​ക​സ​നം, വ​നം തു​ട​ങ്ങി​യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.