ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Saturday, October 19, 2019 12:12 AM IST
ക​ല്‍​പ്പ​റ്റ: ക്ഷീ​ര വി​ക​സ​ന വ​കു​പ്പ്, ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം പ്ര​തി​നി​ധി​ക​ള്‍​ക്കും പു​രോ​ഗ​മ​ന ക​ര്‍​ഷ​ക​ര്‍​ക്കു​മാ​യി ഏ​ക​ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.
മീ​ന​ങ്ങാ​ടി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​ശീ​ല​നം ബ​ത്തേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ല​താ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​പി. ബി​ന്ദു​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ്് ക​മ്മീ​ഷ​ണ​ര്‍ പി.​ജെ. വ​ര്‍​ഗീ​സ്, പൊ​ളൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ്് എ​ന്‍​ജി​നിയ​ര്‍ അ​ഞ്ജ​ലി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.
ക്ഷീ​ര സം​ഘം പ്ര​തി​നി​ധി​ക​ളാ​യ പി.​ടി. ഉ​ല​ഹ​ന്നാ​ന്‍, പി.​ജെ. ആ​ഗ​സ്തി, എം.​എം. മ​ത്താ​യി, ജി​ല്ലാ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ പി. ​അ​നി​ത, മാ​ന​ന്ത​വാ​ടി ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ര്‍ പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.