അ​ന്താ​രാ​ഷ്ട്ര ദു​ര​ന്ത ല​ഘൂ​ക​ര​ണ ദി​നാ​ച​ര​ണം; സൈ​ക്കി​ള്‍ റാ​ലി സം​ഘ​ടി​പ്പി​ച്ചു
Saturday, October 19, 2019 12:12 AM IST
ക​ല്‍​പ്പ​റ്റ: അ​ന്താ​രാ​ഷ്ട്ര ദു​ര​ന്ത ല​ഘൂ​ക​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം, യു​എ​ന്‍​ഡി​പി, സ്ഫി​യ​ര്‍ ഇ​ന്ത്യ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​സ് സൈ​ക്കി​ള്‍ റാ​ലി സം​ഘ​ടി​ച്ചു. ഒ​രേ സ​മ​യം ക​ള​ക്ട​റേ​റ്റി​ല്‍ നി​ന്നും മീ​ന​ങ്ങാ​ടി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ച്ച റാ​ലി മു​ട്ടി​ല്‍ ഡ​ബ്ല്യു​എം​ഒ കോ​ള​ജി​ലാ​ണ് അ​വ​സാ​നി​ച്ച​ത്.
ക​ള​ക്ട​റേ​റ്റി​ല്‍​ നി​ന്ന് തു​ട​ങ്ങി​യ റാ​ലി എ​ഡി​എം ത​ങ്ക​ച്ച​ന്‍ ആന്‍റ​ണി​യും മീ​ന​ങ്ങാ​ടി ബ​സ്‌സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​നി​ന്ന് തു​ട​ങ്ങി​യ റാ​ലി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​എ) ഇ. ​മു​ഹ​മ്മ​ദ് യൂ​സ​ഫും ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
മു​ട്ടി​ല്‍ ഡ​ബ്ല്യു​എം​ഒ കോ​ള​ജി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ര്‍ എ.​ആ​ര്‍. അ​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ര​ന്ത സാ​ധ്യ​ത​യെ പ​റ്റി​യു​ള്ള തി​രി​ച്ച​റി​വ്, ദു​ര​ന്ത​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചാ​ല്‍ അ​വ നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പ്, ദു​ര​ന്ത​ങ്ങ​ള്‍ എ​റ്റു​വാ​ങ്ങി​യ​പ്പോ​ള്‍ പ​ഠി​ച്ച പാ​ഠ​ങ്ങ​ള്‍, ഭാ​വി​യി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​നി വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ദു​ര​ന്ത​ങ്ങ​ളി​ല്‍​നി​ന്ന് മ​നു​ഷ്യ​ജീ​വ​ന്‍ സം​ര​ക്ഷി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ങ്ങ​ള്‍ ന​ല്‍​കി പു​തി​യ ത​ല​മു​റ​യെ വ​ള​ര്‍​ത്തി​യെ​ടു​ക്ക​ണം. അ​തി​നാ​യി സ്‌​കൂ​ളു​ക​ളി​ല​ട​ക്കം ദു​ര​ന്ത നി​വാ​ര​ണ സേ​ന​ക​ള്‍ രൂ​പീ​ക​രി​ച്ച് മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് ഫ​രീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​ന്‍​ഡി​പി ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സി. ​ല​ത്തീ​ഫ്, മാ​ത്ത​മാ​റ്റി​ക്‌​സ് എ​ച്ച്ഒ​ഡി ഡോ. ​വി​ജി പോ​ള്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, സ്ഫി​യ​ര്‍ ഇ​ന്ത്യ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ അ​മി​ത്ത് ര​മ​ണ​ന്‍, കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ റി​ന്‍​ഷാ​ദ്, എ​ന്‍​സി​സി പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​ന്‍.​കെ. ഹാ​ഷിം, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
മു​ണ്ടേ​രി ജി​വി​എ​ച്ച്എ​സ് സ്‌​കൂ​ളി​ലെ എ​സ്പി​സി വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം 150 ഓ​ളം ആ​ളു​ക​ളാ​ണ് സൈ​ക്കി​ള്‍ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്‍റ​ര്‍ എ​ജ​ന്‍​സി ഗ്രൂ​പ്പ് വ​യ​നാ​ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ സീ​ഡ്‌​സ് ഇ​ന്ത്യ, ഓ​ക്‌​സ്ഫാം ഇ​ന്ത്യ, ട​യോ​ട്ട, വ​യ​നാ​ട് ടൂ​റി​സം ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ എ​ന്നി​വ സാ​മ്പ​ത്തി​ക സ​ഹാ​യ​വും നല്‌കി. ബ​ത്തേ​രി ത​ഹ​സി​ല്‍​ദാ​ര്‍ പി.​എം. കു​ര്യ​ന്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​ന്‍ എ​പി​ജെ ഹാ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പോ​സ്റ്റ​ര്‍ ര​ച​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സെ​ല്‍ കോ​ ഒാര്‍​ഡി​നേ​റ്റ​ര്‍ ഷൈ​ന്‍ ബോ​ബി, ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് അ​രു​ണ്‍ പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.