വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്ക​ണം: കോ​ണ്‍​ഗ്ര​സ്
Saturday, October 19, 2019 12:14 AM IST
വ​ടു​വ​ന്‍​ചാ​ല്‍: മീ​ന്‍​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം, നീ​ലി​മ​ല വ്യൂ ​പോ​യി​ന്‍റ്്, സ​ണ്‍​റൈ​സ്‌​വാ​ലി എ​ന്നീ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് മൂ​പ്പൈ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ​നം മ​ന്ത്രി​ക്കും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​ന്‍. ശ​ശീ​ന്ദ്ര​ന്‍, ഉ​ണി​ക്കാ​ട് ബാ​ല​ന്‍, പി.​വി. വേ​ണു​ഗോ​പാ​ല്‍,മു​ഹ​മ്മ​ദ് ബാ​വ, സാ​ജ​ന്‍ മാ​ത്യു, മ​നോ​ജ് ക​ട​ച്ചി​ക്കു​ന്ന്, വി. ​അ​നി​ല്‍​കു​മാ​ര്‍, ഇ​സ്മ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍​ത്തി മ​ര്‍​ദി​ച്ചെന്ന്

മാ​ന​ന്ത​വാ​ടി: ത​ട​ഞ്ഞു​നി​ര്‍​ത്തി​യ വാ​ഹ​ന​ത്തി​ല്‍​ നി​ന്നു വ​ലി​ച്ചി​റ​ക്കി റോ​ഡി​ല്‍​വ​ച്ചും വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യും മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പ​ടി​ഞ്ഞാ​റ​ത്ത​റ മീ​റ​ങ്ങാ​ട​ന്‍ മൊ​യ്തു​ട്ടി​യാ​ണ് പ​ടി​ഞ്ഞാ​റ​ത്ത​റ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.
ബു​ധ​നാ​ഴ്ച രാ​ത്രി കാ​വു​മ​ന്ദം ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം കൊ​ടു​വ​ള്ളി സ്വ​ദേ​ശി ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​മാ​ണ് മ​ര്‍​ദി​ച്ച​തെ​ന്നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള മൊ​യ്തു​ട്ടി പ​റ​ഞ്ഞു. സൗ​ദി​യി​ല്‍ ജോ​ലി​യു​ള്ള ഇ​ദ്ദേ​ഹം 20 ദി​വ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.