പു​ൽ​പ്പ​ള്ളിയിലെ ട്രാ​ഫി​ക് പ​രി​ഷ്കരണം അ​ശാ​സ്ത്രീ​യ​മെ​ന്ന് ആക്ഷേപം
Saturday, October 19, 2019 11:55 PM IST
പു​ൽ​പ്പ​ള്ളി: ടൗ​ണി​ൽ ന​ട​ത്തി​യ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി കുറ്റപ്പെടുത്തി.

പു​ൽ​പ്പ​ള്ളി ടൗ​ണി​നെ​ക്കു​റി​ച്ച് പ​ഠി​ക്കാ​തെ​യും പാ​ർ​ക്കിം​ഗി​ന് വേ​ണ്ട സ്ഥ​ലം ക​ണ്ടെ​ത്താ​തെ​യു​മാ​ണ് നി​ല​വി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​രു​ന്ന​വ​ർ താ​ഴെ​യ​ങ്ങാ​ടി​യി​ലോ ആ​ന​പ്പാ​റ​യി​ലോ അ​ന്പ​ല​ത്തി​ന് അ​പ്പു​റ​ത്തോ വ​ണ്ടി​ക​ൾ പാ​ർ​ക്ക് ചെ​യ്ത​തി​നു​ശേ​ഷം ഓ​ട്ടോ വി​ളി​ച്ചാ​ണ് ടൗ​ണി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഈ ​അ​വ​സ്ഥ ജ​ന​ങ്ങ​ളെ വ​ള​രെ പ്ര​യാ​സ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ത്ത​ര​ത്തി​ലു​ള്ള ജ​ന​വി​രു​ദ്ധ തീ​രു​മാ​ന​ങ്ങ​ൾ പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജു​തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ഷി കു​രീ​ക്കാ​ട്ടി​ൽ, പി.​ഐ. സി​ദ്ദി​ഖ്, സി.​എ. അ​നു​ജി​ത്ത്, ലി​ബി​ൻ ദേ​വ​സ്യ, അ​കേ​ഷ് അ​ല​ക്സ്, അ​ൽ​ജി​ത്ത്, എ.​കെ. ശ​ര​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.