ശി​ശു​ദി​നാ​ഘോ​ഷം: ലി​യോ​സ് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി, ഇ​വാ​ന സ്പീ​ക്ക​ര്‍
Sunday, October 20, 2019 11:55 PM IST
ക​ല്‍​പ്പ​റ്റ: ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ജി​ല്ലാ​ത​ല പ്ര​സം​ഗ മ​ത്സ​ര​ത്തി​ല്‍ നി​ന്നും കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി, പ്ര​സി​ഡ​ന്‍റ്്, സ്പീ​ക്ക​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ക​ല്‍​പ്പ​റ്റ എ​സ്ഡി​എം എ​ല്‍​പി സ്‌​കൂ​ളി​ലെ എം. ​ലി​യോ​സ് പ്ര​ധാ​ന​മ​ന്ത്രി​യാ​യും മാ​ന​ന്ത​വാ​ടി സെ​ന്‍റ്് പാ​ട്രി​ക് സ്‌​കൂ​ളി​ലെ ഹെ​ല​ന്‍ റോ​സ് സ​ജി പ്ര​സി​ഡ​ന്‍റായും പ​യ്യ​മ്പ​ള്ളി സെന്‍റ് കാ​ത​റി​ന്‍ എ​ച്ച്എ​സ്എ​സി​ലെ ഇ​വാ​ന ആ​ന്‍ ബാ​ബു സ്പീ​ക്ക​റാ​യും ആ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.