ക​ല്‍​പ്പ​റ്റ​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം തോ​ട് കൈയേറ്റ​മെ​ന്ന്
Monday, October 21, 2019 11:34 PM IST
ക​ല്‍​പ്പ​റ്റ: ന​ഗ​ര​ത്തി​ല്‍ മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം തോ​ട് കൈയേ​റ്റ​മെ​ന്ന് നാ​ട്ടു​കാ​ര്‍.ക​ല്‍​പ്പ​റ്റ ന​ഗ​ര​സ​ഭ​യ്ക്ക് സ​മീ​പം കഴി​ഞ്ഞ ര​ണ്ട് കാ​ല​വ​ര്‍​ഷ​ത്തി​ലും ​തു​ലാ​മ​ഴ​യി​ലു​മാ​ണ് തോ​ട് നി​റ​ഞ്ഞ് ക​വി​ഞ്ഞൊ​ഴു​കി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും വെ​ള്ളം ക​യ​റി​യി​രു​ന്നു. ന​ഗ​ര​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന തോ​ട് പ​ല​യി​ട​ത്തും കൈ​യേ​റി​യ​താ​ണ് ്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

തോ​ട് കൈ​യേ​റ്റ​ത്തി​ല്‍ പ്ര​ധാ​നി ക​ല്‍​പ്പ​റ്റ ന​ഗ​ര​സ​ഭ​യാ​ണെ​ന്ന​താ​ണ് വി​രോ​ധാ​ഭാ​സം. ന​ഗ​ര​സ​ഭ പ​ണി​തു​യ​ര്‍​ത്തി​യ പു​തി​യ കെ​ട്ടി​ട​ത്തി​നോ​ട് ചേ​ര്‍​ന്നാ​ണ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ത്ഭ​വി​ക്കു​ന്ന തോ​ട് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന തോ​ടി​ന്‍റെ വീ​തി കു​റ​ഞ്ഞ​താ​ണ് ്‍ നാ​ട്ടു​കാ​ര്‍ ആ​രോ​പ​ണ​മു​ന്ന​യി​ക്കാ​ന്‍ കാ​ര​ണം.

ഇ​വി​ടെ ന​ഗ​ര​സ​ഭ ത​ങ്ങ​ളു​ടെ കെ​ട്ടി​ട​ത്തി​ന്‍റെ സു​ര​ക്ഷ​യൊ​രു​ക്കി തോ​ടി​ന് ഇ​രു​വ​ശ​വും കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് വീ​തി കു​റ​ച്ച​തോ​ടെ​യാ​ണ് ചെ​റി​യ മ​ഴ​യ്ക്ക് പോ​ലും റോ​ഡ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​പ്പോ​കു​ന്ന​ത്. കാ​ന​റാ ബാ​ങ്ക്, തൊ​ട്ട​ടു​ത്ത പെ​ട്രോ​ള്‍ ബ​ങ്ക്, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ​വെ​ള്ള​ക്കെ​ട്ട് മൂ​ലം കൂ​ടു​ത​ല്‍ ദു​ര​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ ത​ന്നെ തോ​ട് കൈ​യേ​റി​യ​തോ​ടെ മ​റ്റ് കൈ​യേ​റ്റ​ങ്ങ​ള്‍ എ​ങ്ങി​നെ ഒ​ഴി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ചോ​ദി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ കൈ​യേ​റി​യ തോ​ട് പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്കി തോ​ടി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് സാ​ധ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.