ബാ​ങ്ക് സ​മ​രം പൂ​ര്‍​ണം
Wednesday, October 23, 2019 12:05 AM IST
കല്‌പ്പറ്റ: ബാ​ങ്ക് ല​യ​ന​നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ജ​ന​കീ​യ ബാ​ങ്കിം​ഗ് സം​ര​ക്ഷി​ക്കു​ക, വ​ര്‍​ധി​പ്പി​ച്ച സ​ര്‍​വീ​സ് ചാ​ര്‍​ജു​ക​ള്‍ കു​റ​യ്ക്കു​ക, സേ​വിം​ഗ്‌​സ് ബാ​ങ്ക് നി​ക്ഷേ​പ പ​ലി​ശ ഉ​യ​ര്‍​ത്തു​ക, കി​ട്ടാ​ക്ക​ട​ങ്ങ​ള്‍ തി​രി​ച്ചു​പി​ടി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു ഓ​ള്‍ ഇ​ന്ത്യ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നും(​എ​ഐ​ബി​ഇ​എ) ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ല്‍ പൂ​ര്‍​ണം.
പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​ര്‍ ന​ഗ​ര​ത്തി​ല്‍ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ടി.​വി. മു​ര​ളി, വി​ജ​യ ബാ​ങ്ക് സ്റ്റാ​ഫ് യൂ​ണി​യ​ന്‍ റീ​ജ​ണ​ല്‍ ക​മ്മി​റ്റി മെം​ബ​ര്‍ സി.​വി.​അ​ബ്ദു​ല്ല, കെ. ​ശ്രീ​നാ​ഥ്, സ​നൂ​പ് എ​സ്. രാ​മ​ന്‍, കെ. ​സു​രേ​ന്ദ്ര​ന്‍, അ​ജോ​യ്കു​മാ​ര്‍, നി​ഖി​ല്‍, ഇ.​വി. ജോ​ര്‍​ജു​കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ഴ​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു

ഗൂ​ഡ​ല്ലൂ​ര്‍: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ല്‍ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വ​ര​ദ​രാ​ജ​ന്‍റെ വീ​ട് ത​ക​ര്‍​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ആരുക്കും പരിക്കില്ല. വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സു​നി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ദേ​വാ​ല നീ​ര്‍​മ​ട്ട​ത്ത് റോ​ഡി​ലേ​ക്ക് മ​ണ്ണും മ​ര​വും വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.