അ​വ​സാ​ന വെ​ടി​യു​തി​ർ​ത്ത് ട്രാ​ക്കി​ൽ നി​ന്നും വി​ട​വാ​ങ്ങി ടോ​ണി ഫി​ലി​പ്പ്
Saturday, November 9, 2019 12:17 AM IST
പ​ന​മ​രം: ക​ഴി​ഞ്ഞ 18 വ​ർ​ഷ​ക്കാ​ല​മാ​യി കാ​യി​ക​മേ​ള​യു​ടെ ട്രാ​ക്കി​ൽ കാ​യി​കാ​ധ്യാ​പ​ക​നാ​യ ടോ​ണി ഫി​ലി​പ്പ് വെ​ടി​യു​തി​ർ​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യു​ണ്ടാ​ക്കി​യ തോ​ക്ക് കൊ​ണ്ട് കാ​യി​ക മ​ത്സ​ര​ത്തി​ന് സ്റ്റാ​ർ​ട്ട് ഗ​ണ്‍ മു​ഴ​ക്കു​ന്ന അ​വ​സാ​ന ട്രാ​ക്കാ​ണ് പ​ന​മ​ര​ത്തെ ജി​ല്ലാ കാ​യി​ക മേ​ള. 2020 ജൂ​ണി​ൽ ടോ​ണി സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കും.
ഇ​തി​നി​ടെ മി​ക​ച്ച സം​സ്ഥാ​ന കാ​യി​കാ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡും ടോ​ണി ഫി​ലി​പ്പി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​യാ​യ ടോ​ണി നി​ല​വി​ൽ ര​ണ്ട് വ​ർ​ഷ​മാ​യി പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ് മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കാ​യി​കാ​ധ്യാ​പ​നാ​ണ്. 17 വ​ർ​ഷം മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലും സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് ടോ​ണി ഫി​ലി​പ്പി​ന്‍റെ കു​ടും​ബം.