എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സം; പ്ര​വ​ര്‍​ത്ത​ന പാ​ക്കേ​ജ് ത​യാ​റാ​യി
Sunday, November 10, 2019 12:03 AM IST
ക​ല്‍​പ്പ​റ്റ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ കു​ട്ടി​ക​ളെ​യും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല​യി​ല്‍ സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന പാ​ക്കേ​ജ് ത​യാ​റാ​യി. വി​ദ്യാ​ല​യ പ്ര​വേ​ശ​നം ല​ഭിക്കാ​ത്ത​വ​രെ​യും കൊ​ഴി​ഞ്ഞു പോ​യ​തു​മാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പ്രാ​യ​ത്തി​ന​നു​സൃ​ത​മാ​യ ക്ലാ​സി​ല്‍ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം ഒ​രു​ക്കി​യി​ട്ടു​ള​ള​ത്.

ഇ​ത്ത​ര​ത്തി​ല്‍ ക​ണ്ടെ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്ക് തു​ല്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ടി​സ്ഥാ​ന ശേ​ഷി​ക​ള്‍ പ്രാ​പ്ത​മാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും തു​ട​ങ്ങി. ജി​ല്ല​യി​ല്‍ 55 ഊ​ര് വി​ദ്യാ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്താ​കെ 118 കേ​ന്ദ്ര​ങ്ങ​ളാ​ണു​ള​ള​ത്.
ഈ ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി മൂ​ന്ന് മാ​സം മു​ത​ല്‍ ഒ​രു വ​ര്‍​ഷം വ​രെ​യു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന​മാ​ണ് ന​ല്‍​കു​ക. മാ​തൃ​ഭാ​ഷ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി​യാ​ണ് പ്ര​വ​ര്‍​ത്ത​ന പാ​ക്കേ​ജ് ത​യാ​റാ​ക്കി​യ​ത്.

പ​ണി​യ, മു​തു​വാ​ന്‍, മ​ന്നാ​ന്‍, അ​റ​നാ​ട​ന്‍, കു​റി​ച്ച്യ, അ​ടി​യ, ഊ​രാ​ളി, കാ​ട്ടു​നാ​യ്ക്ക​ര്‍, ചോ​ല​നാ​യ്ക്ക​ര്‍ എ​ന്നി​വ​രു​ടെ ഗോ​ത്ര ഭാ​ഷ​ക​ളി​ലും അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ള്‍​ക്കാ​യി ഹി​ന്ദി​യി​ലു​മാ​ണ് പാ​ക്കേ​ജ്. സ​മ​ഗ്ര ശി​ക്ഷാ​കേ​ര​ള, സ്‌​റ്റേ​റ്റ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ഡോ.​എ.​പി. കു​ട്ടി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​താ​ത് ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ്ര​വ​ര്‍​ത്ത​ന പാ​ക്കേ​ജി​ന് രൂ​പം കൊ​ടു​ത്ത​ത്.

പ​ണി​യ ഭാ​ഷ​യി​ല്‍ ത​യാ​റാ​ക്കി​യ പ്ര​വ​ര്‍​ത്ത​ന പാ​ക്കേ​ജി​ന്‍റെ സം​സ്ഥാ​ന​ത​ല ട്രൈ ​ഔ​ട്ട് ചേ​നാ​ട് ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്നു. വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ന്‍ ഡോ.​ടി.​ടി. ക​ലാ​ധ​ര​ന്‍, സ​മ​ഗ്ര​ശി​ക്ഷ, കേ​ര​ള സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​സ്.​എ​സ്. സി​ന്ധു, സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ പി.​ജെ. ബി​നേ​ഷ്, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​ഒ. സ​ജി, ഒ. ​പ്ര​മോ​ദ്, ബ​ത്തേ​രി ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍. ഷാ​ജ​ന്‍, ചേ​നാ​ട് ഗ​വ. സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് പി.​റീ​ന, റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍​മാ​രാ​യ ഡാ​മി പോ​ള്‍, സി.​എ. ഷ​മീ​ര്‍, എ. ​ജ​യ​ന്‍, ടി.​കെ. ബി​നോ​യ്, ടി.​ബി. റ​ഹീ​ന, ജി. ​ര​വി, കെ. ​നൗ​ഷാ​ദ്, കെ.​എ. സ​ര​സ്വ​തി, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.