സി​പി​എം ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന്
Monday, November 11, 2019 12:30 AM IST
പു​ല്‍​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​രി​ല്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പ​ണി​യു​ന്ന ബ​സ് ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ര്‍ യാ​ര്‍​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സം​ഘ​ടാ​ക സ​മി​തി യോ​ഗ​ത്തി​ലും തു​ട​ര്‍ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ത്ത​വ​ര്‍ ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം എം​എ​ല്‍​എ​ക്കെ​തി​രെ​യും പ​ഞ്ചാ​യ​ത്തി​നെ​തി​രെ​യും വി​മ​ര്‍​ശ​ിക്കുന്നത് ശരിയ​ല്ലെ​ന്ന് മു​ള്ള​ന്‍​കൊ​ല്ലി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍്‍ പ​റ​ഞ്ഞു. കെ​എ​സ്ആ​ര്‍​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്റ​ര്‍ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​മെ​ന്ന് എം​എ​ല്‍​എ ഒ​രു സ്ഥ​ല​ത്തും പ​റ​ഞ്ഞി​ട്ടി​ല്ല.
പ​ദ്ധ​തി ഭ​ര​ണാ​നു​മ​തി​യി​ലും ശി​ലാ​ഫ​ല​ക​ത്തി​ലും ക്ഷ​ണ​ക്ക​ത്തി​ലും പ​ഞ്ചാ​യ​ത്ത് ബ​സ് ഓ​പ്പ​റേ​റ്റി​ഗ് സെ​ന്റ​ര്‍ എ​ന്ന് മാ​ത്ര​മെ പ​റ​ഞ്ഞി​ട്ടു​ള്ളു. അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കി​യാ​ല്‍ മാ​ത്ര​മെ ഡി​പ്പോ സം​ബ​ന്ധി​ച്ച് കോ​ര്‍​പ്പ​റേ​ഷ​ന് ആ​ലോ​ചി​ക്കാ​ന്‍ ക​ഴി​യു എ​ന്ന് പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യാ​ര്‍​ഡ് നി​ര്‍​മാ​ണ​വു​മാ​യി പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ട് പോ​യ​തെ​ന്നും കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ന്‍, എ​ന്‍.​യു. ഉ​ല​ഹ​ന്നാ​ന്‍, ശി​വ​രാ​മ​ന്‍ പാ​റ​ക്കു​ഴി, ഒ.​ആ​ര്‍. ര​ഘു, ജോ​സ​ഫ് പെ​രു​വേ​ലി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.