യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണമെന്ന്
Monday, November 11, 2019 12:30 AM IST
ക​ല്‍​പ്പ​റ്റ:​വൈ​ത്തി​രി​ക്കു സ​മീ​പം ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി​യെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു എ​ഐ​സി​സി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു. യു​വ​തി കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു ആ​രോ​പി​ച്ച് ഭ​ര്‍​ത്താ​വ് ന​ല്‍​കി​യ പ​രാ​തി ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നു അ​വ​ര്‍ പ​റ​ഞ്ഞു.
ക​ല്‍​പ്പ​റ്റ: യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ത്തി ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. യു​വ​തി​യെ ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഭ​ര്‍​ത്താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വൈ​ത്തി​രി​ക്കാ​ര​നാ​യ രാ​ഷ്ട്രീ​യ നേ​താ​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ള്ള​ത്.
വ​സ്തു​ക​ള്‍ പു​റ​ത്തു​വ​രാ​ന്‍ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.