പ​ന​മ​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല രൂ​പീ​ക​രി​ക്ക​ണമെന്ന്
Monday, November 11, 2019 12:31 AM IST
മാ​ന​ന്ത​വാ​ടി: ബ​ത്തേ​രി, വൈ​ത്തി​രി, മാ​ന​ന്ത​വാ​ടി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ള്‍ വി​ഭ​ജി​ച്ചു പ​ന​മ​രം ആ​സ്ഥാ​ന​മാ​യി പു​തി​യ ഉ​പ​ജി​ല്ല രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു കെ​എ​സ്ടി​എ ഉ​പ​ജി​ല്ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ന്‍.​എ. വി​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​എ​ന്‍.​ജെ. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. വ​ര്‍​ക്കി, പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, പി.​വി. ജ​യിം​സ്, എം.​ടി. മാ​ത്യു, കെ. ​അ​നൂ​പ്കു​മാ​ര്‍, കെ.​ബി. സി​മി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഗു​രു​കാ​രു​ണ്യ എ​ന്‍​ഡോ​വ്‌​മെന്‍റ് വി​ത​ര​ണം സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം വി.​എ. ദേ​വ​കി നി​ര്‍​വ​ഹി​ച്ചു.