നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, November 12, 2019 10:06 PM IST
ഗൂ​ഡ​ല്ലൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​സി​ന​ഗു​ഡി സ്വ​ദേ​ശി മൂ​ർ​ത്തി​യു​ടെ മ​ക​ൻ അ​രു​ണാ​ണ്(12)​മ​രി​ച്ച​ത്. മ​സി​ന​ഗു​ഡി​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മ​സി​ന​ഗു​ഡി ടൗ​ണി​നു സ​മീ​പം ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​രു​ണി​ന്‍റെ അ​ർ​ധ സ​ഹോ​ദ​ര​ൻ ര​തീ​ഷി​നെ(13) കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രും വീ​ട്ടി​ൽ​നി​ന്നു മ​സി​ന​ഗു​ഡി​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.