ത​നി​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണം രാ​ഷ്ട്രീ​യ പ്രേ​രി​തം: ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍
Wednesday, November 13, 2019 12:46 AM IST
പു​ല്‍​പ്പ​ള്ളി: വീ​ട്ടി​മൂ​ല​യി​ലെ ഖാ​ദി​ബോ​ര്‍​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ല്‍ നി​ന്ന് മ​രം​മു​റി​ച്ച സം​ഭ​വ​ത്തി​ല്‍ ത​ന്‍റെ പേ​ര് അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യം വച്ച് മാ​ത്ര​മാ​ണെ​ന്ന് പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍ പ​റ​ഞ്ഞു. വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഭൂ​മി​യി​ലെ മ​രം​മു​റി​ക്കാ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ക്കി​ല്ല. കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട മോ​ഹ​ന​നു​മാ​യോ ഇ​വ​രു​ടെ കു​ടും​ബ​വു​മാ​യോ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. ത​ന്‍റെ പേ​ര് കേ​സി​ലേ​ക്ക് വ​ലി​ച്ചി​ട്ട​തി​നെ​തി​രേ മാ​ന​ന​ഷ്ട കേ​സ് കൊ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക​ണ്ടു​ള്ള സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ നാ​ട​ക​മാ​ണി​തെ​ന്നും ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍ പ​റ​ഞ്ഞു.

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി: പ​രി​ശോ​ധ​ന
ശ​ക്ത​മാ​ക്കു​മെ​ന്ന്

ഗൂ​ഡ​ല്ലൂ​ര്‍: മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നീ​ല​ഗി​രി​യി​ല്‍ വ​ന മേ​ഖ​ല​ക​ളി​ല​ട​ക്കം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി തി​രു​ച്ചി ശ​ശി​മോ​ഹ​ന്‍ അ​റി​യി​ച്ചു. സു​ര​ക്ഷയു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.