ക​ലാ​വേ​ദി​ക​ളു​ണ​ര്‍​ന്നു : ഉപജി​ല്ല​ക​ള്‍ ത​മ്മി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​രം
Thursday, November 14, 2019 12:19 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: കൗ​മാ​ര​ക​ല​യു​ടെ വ​സ​ന്തോ​ത്സ​വ​ത്തി​ന് ബാ​ണാ​സു​ര​യു​ടെ മ​ടി​ത്ത​ട്ടി​ല്‍ അ​ര​ങ്ങു​ണ​ര്‍​ന്നു. രാ​വി​ലെ 10 ന് ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഇ​ബ്രാ​ഹിം തോ​ണി​ക്ക​ര പ​താ​ക ഉ​യ​ര്‍​ത്തി. തു​ട​ര്‍​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​ന്ദേ​ശം ച​ട​ങ്ങി​ല്‍ വാ​യി​ച്ചു.
സി​നി​മാ താ​രം അ​നു സി​താ​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത്രി​ത​ല പ​ഞ്ചാ​യ​ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
ഒ​ടു​വി​ല്‍ ല​ഭി​ക്കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച് സ​ബ്ജി​ല്ലാ​ത​ല​ത്തി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 186 പോ​യി​ന്‍റ് നേ​ടി വൈ​ത്തി​രി ഉ​പ​ജി​ല്ല​യാ​ണ് ഒ​ന്നാം​സ്ഥാ​ന​ത്തു​ള്ള​ത്. മാ​ന​ന്ത​വാ​ടി 180, ബ​ത്തേ​രി 175 എ​ന്നി​ങ്ങ​നെ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 163 പോ​യി​ന്‍റ്നേ​ടി​യ മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല​യാ​ണ് ഒ​ന്നാ​മ​ത്.
161 പോ​യി​ന്‍റു​മാ​യി വൈ​ത്തി​രി തൊ​ട്ടു​പി​ന്നി​ലുണ്ട്. 156 പോ​യി​ന്‍റു​മാ​യി ബ​ത്തേ​രി മൂ​ന്നാ​മതാ​ണ്. യു​പി വി​ഭാ​ഗ​ത്തി​ല്‍ 93 പോ​യി​ന്‍റുമാ​യി ബ​ത്തേ​രി​യാ​ണ് മു​ന്നി​ല്‍. 83 പോ​യി​ന്‍റുമാ​യി മാ​ന​ന്ത​വാ​ടി ര​ണ്ടാ​മ​തും 81 പോ​യി​ന്‍റുമാ​യി വൈ​ത്തി​രി മൂ​ന്നാ​മ​തു​മു​ണ്ട്.
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ആ​കെ​യു​ള്ള 102 ഇ​ന​ങ്ങ​ളി​ല്‍ 41 മ​ത്സ​രങ്ങ​ളു​ടെ ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ള്‍ 95 പോ​യി​ന്‍റു​ക​ളു​മാ​യി പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ് ഏ​റെ മു​ന്നി​ലാ​ണ്. ര​ണ്ടാ​മ​തു​ള്ള സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ദ്വാ​ര​ക എ​ച്ച്എ​സ്എ​സി​ന് 55 പോ​യി​ന്‍റു​ക​ളാ​ണു​ള്ള​ത്. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ആ​കെ​യു​ള്ള 92 ഇ​ന​ങ്ങ​ളി​ല്‍ 35 മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ലം വ​രു​മ്പോ​ള്‍ 45 പോ​യി​ന്‍റു​മാ​യി ക​ല്‍​പ്പ​റ്റ എ​ന്‍​എ​സ്എ​സ് ഇ​എ​ച്ച്എ​സ്എ​സാ​ണ് മു​ന്നി​ല്‍.
40 പോ​യി​ന്‍റുമാ​യി സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ് ക​ല്ലോ​ടി ര​ണ്ടാ​മ​തും 38 പോ​യി​ന്‍റുമാ​യി പി​ണ​ങ്ങോ​ട് ഡ​ബ്ല്യു ഒ ​എ​ച്ച് എ​സ് എ​സ് മൂ​ന്നാ​മ​തു​മാ​ണ്. ആ​കെ​യു​ള്ള 37 ഇ​ന​ങ്ങ​ളി​ല്‍ 19 മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ലം വ​രു​മ്പോ​ള്‍ യു​പി വി​ഭാ​ഗ​ത്തി​ല്‍ 20 പോ​യി​ന്‍റുമാ​യി പ​യ്യ​മ്പ​ള്ളി സെ​ന്‍റ്് കാ​ത​റി​ന്‍​സ് സ്‌​കൂ​ളാ​ണ് മു​ന്നി​ല്‍.
15 പോ​യി​ന്‍റു​മാ​യി മു​ട്ടി​ല്‍ ഡ​ബ്ല്യു​ഒ​പി​എ​സാ​ണ് ര​ണ്ടാ​മ​തു​ള്ള​ത്. 13 പോ​യി​ന്‍റ് വീ​തം നേ​ടി ക​ല്‍​പ്പ​റ്റ എ​ച്ച്‌​ഐ​എം യു​പി, എ​ല്‍​എ​ഫ് യു​പി​എ​സ് മാ​ന​ന്ത​വാ​ടി, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് ന​ട​വ​യ​ല്‍ എ​ന്നി​വ​രാ​ണ് മൂ​ന്നാം​സ്ഥാ​ന​ത്തു​ള്ള​ത്.

അ​പ്പീ​ലു​മാ​യെ​ത്തി വ​ഞ്ചി​പ്പാ​ട്ടി​ല്‍
ഒ​ന്നാം സ്ഥാ​നം

പ​ടി​ഞ്ഞാ​റ​ത്ത​റ: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം വ​ഞ്ചി​പ്പാ​ട്ടി​ല്‍ അ​പ്പീ​ലു​മാ​യി എ​ത്തി ഒ​ന്നാം സ്ഥാ​നം. ക​ഴി​ഞ്ഞ വ​ര്‍​ഷം സം​സ്ഥാ​ന​മേ​ള​യി​ല്‍ എ ​ഗ്രേ​ഡ് നേ​ടി​യ ടീ​മി​ന് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ ര​ണ്ടാം​സ്ഥാ​നം മാ​ത്രം ല​ഭി​ച്ച​ത് വി​ധി നി​ര്‍​ണ​യി​ലെ അ​പാ​ക​ത​യെ​ന്ന് കാ​ണി​ച്ചാ​ണ് അ​പ്പീ​ലു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്.
ബ​ത്തേ​രി സ​ബ് ജി​ല്ലാ വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ മീ​ന​ങ്ങാ​ടി ജി​എ​ച്ച്എ​സ് ജി​ല്ലാ മേ​ള​യി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ള്‍ സ​ബ് ജി​ല്ല​യി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ മു​ള്ള​ന്‍​കൊ​ല്ലി സെന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ടു. വി​ധി നി​ര്‍​ണ​യ​ത്തി​ല്‍ അ​പാ​ക​ത ഉ​ണ്ടെ​ന്ന് കാ​ണി​ച്ച് സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ് അ​പ്പീ​ല്‍ ന​ല്‍​കി. ക​ഴി​ഞ്ഞ വ​ര്‍​ഷം​വ​ഞ്ചി​പ്പാ​ട്ടി​ല്‍ ജി​ല്ലാ മേ​ള​യി​ല്‍ ഒ​ന്നാം സ്ഥാ​ന​വും സം​സ്ഥാ​ന​മേ​ള​യി​ല്‍ എ ​ഗ്രേ​ഡും ല​ഭി​ച്ച അ​തേ പ​ത്ത് അം​ഗ ടീം ​ത​ന്നെ​യാ​ണ് ഈ ​വ​ര്‍​ഷ​വും ഉ​പ​ജി​ല്ല​യി​ല്‍ മ​ത്സ​രി​ച്ച് ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും നേ​ടി ജി​ല്ലാ മേ​ള​യി​ല്‍ മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്.

പ്ര​ധാ​ന വേ​ദി​യെ​ക്കു​റി​ച്ച്
വ്യാ​പ​ക പ​രാ​തി​ക​ള്‍

പ​ടി​ഞ്ഞാ​റ​ത്ത​റ: സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന വേ​ദി​യാ​യ സ​ബ​ര്‍​മ​തി​യെ​ക്കു​റി​ച്ച് മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്ക് വ്യാ​പ​ക പ​രാ​തി. മൂ​കാ​ഭി​ന​യം മ​ത്സ​ര​ത്തി​നി​ടെ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ദി​യി​ല്‍ പ​രി​ക്കേ​റ്റു.
0പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​എം​ഒ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് സ​ര്‍​ഫാ​സ്, അ​ഫ്‌​സ​ല്‍ റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
അ​ഞ്ച് മി​നു​ട്ടു​ള്ള മ​ത്സ​ര​ത്തി​ന്‍റെ മൂ​ന്നാം മി​നു​ട്ടി​ല്‍ ഇ​വ​രു​ടെ കാ​ല്‍​മു​ട്ട വേ​ദി​യി​ലെ ആ​ണി​യി​ല്‍ കൊ​ണ്ട് മു​റി​വേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​രം പൂ​ര്‍​ത്തി​യാ​യ ശേ​ഷം ഇ​വ​രെ ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​ക്കി.
പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ലൊ​രു​ക്കി​യ വേ​ദി​ക്ക് നാ​ട​ക​മ​ത്സ​രം ന​ട​ത്താ​നാ​വ​ശ്യ​മാ​യ വീ​തി​യും നീ​ള​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും നാ​ട​ക​വ​ത​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ സൗ​ണ്ട് സി​സ്റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

ആ​ദ്യ ദി​ന​ത്തി​ല്‍ 27
അ​പ്പീ​ലു​ക​ള്‍

പ​ടി​ഞ്ഞാ​റ​ത്ത​റ: ക​ലോ​ത്സ​വം സ്‌​റ്റേ​ജി​ന മ​ത്സ​ര​ത്തി​ലെ ആ​ദ്യ ദി​ന​ത്തി​ല്‍ അ​പ്പീ​ല്‍ പ്ര​ള​യം. ആ​ദ്യ ദി​ന​ത്തി​ല്‍ 105 ഇ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ അ​പ്പീ​ലു​ക​ളു​ടെ എ​ണ്ണം 27 ആ​യി. രാ​ത്രി മ​ത്സ​ര​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നാ​ല്‍ അ​പ്പീ​ലു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കാനിടയുണ്ട്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ലാ​ണ് അ​ധി​ക​വും അ​പ്പീ​ലു​ക​ള്‌.
ഭ​ര​ത നാ​ട്യം, ചി​ത്ര​ര​ച​ന, മൂ​കാ​ഭി​ന​യം, വ​ഞ്ചി​പാ​ട്ട്, നാ​ട​ന്‍ പാ​ട്ട്, കാ​വ്യ​കേ​ളി തു​ട​ങ്ങി നി​ര​വ​ധി ഇ​ന​ങ്ങ​ളി​ലാ​ണ് അ​പ്പീ​ലു​ക​ളു​ള്ള​ത്. വ​ഞ്ചിപ്പാ​ട്ടി​ലാ​ണ് ഏ​റ്റ​വും അ​ധി​കം അ​പ്പീ​ല്‍. അ​പ്പീ​ല്‍ ന​ല്‍​കു​ന്ന​വ​ര്‍ 2000 രൂ​പ അ​ട​യ്ക്ക​ണം. അ​പ്പീ​ല്‍​ ഹി​യ​റിം​ഗ് 19 ന് ​ക​ല്‍​പ്പ​റ്റ എ​സ്‌​കെ​എം​ജെ സ്‌​കൂ​ളി​ല്‍ ന​ട​ക്കും.