മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍
Thursday, November 14, 2019 12:33 AM IST
സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: മു​ത്ത​ങ്ങ​യി​ല്‍ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ 95 ആം​പ്യൂ​ള്‍ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ലാ​യി. ര​ണ്ടു പേ​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ടു. ക​ല്‍​പ്പ​റ്റ എ​ട​പ്പെ​ട്ടി പു​ത്തു​ക്ക​ണ്ടി അ​ഷ​റ​ഫ്(42), ക​ല്‍​പ്പ​റ്റ തു​ര്‍​ക്കി ചൊ​ക്ലി സെ​യ്ത്(42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഓ​ടി ര​ക്ഷ​പ്പെ​ട്ട ചെ​ണ്ട​ക്കു​നി സ്വ​ദേ​ശി നൗ​ഫ​ല്‍, റി​പ്പ​ണ്‍ സ്വ​ദേ​ശി നി​സാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു.കാ​റി​ന്‍റെ ഡാ​ഷ്‌​ബോ​ര്‍​ഡ് ബോ്ക്‌​സി​ല്‍​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്.