ക​ഥ​ക​ളി​യി​ൽ സി​ൻ​ഡ്ര​ല്ല​യ്ക്കി​ത് ര​ണ്ടാം വി​ജ​യം
Saturday, November 16, 2019 12:25 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ല​യെ വേ​ദി​യി​ല വ​ത​രി​പ്പി​ച്ച് ര​ണ്ടാം ത​വ​ണ​യും വി​ജ​യം സ്വ​ന്ത​മാ​ക്കി സി​ൻ​ഡ്ര​ല്ല സാ​ബു. മാ​ന​ന്ത​വാ​ടി എം​ജി​എ​മ്മി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് സി​ൻ​ഡ്ര​ല്ല. ഇ​ന്ദ്ര​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ആ​വാ​ഹി​ച്ചാ​ണ് ക​ഥ​ക​ളി​യി​ൽ സി​ൻ​ഡ്ര​ല്ല വേ​ദി നി​റ​ഞ്ഞാ​ടി​യ​ത്.
ക​ഴി​ഞ്ഞ ത​വ​ണ ക​ഥ​ക​ളി​യി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും സം​സ്ഥാ​ന ത​ല​ത്തി​ൽ എ ​ഗ്രേ​ഡും ക​ര​സ്ഥ​മാ​ക്കി​യ സി​ൻ​ഡ്ര​ല്ല സ​ദ​നം ഷി​ജു​വി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ക​ഥ​ക​ളി​ അ​ഭ്യ​സി​ക്കു​ന്ന​ത്.
ഇ​ത്ത​വ​ണ​ത്തെ ക​ലോ​ത്സ​വ​ത്തി​ൽ കേ​ര​ള​ന​ട​ന​ത്തി​ന് ഒ​ന്നാം സ്ഥാ​ന​വും നാ​ടോ​ടി നൃ​ത്ത​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും സം​ഘ​നൃ​ത്ത​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യ സി​ൻ​ഡ്ര​ല്ല തൃ​ശ്ശി​ലേ​രി സ്വ​ദേ​ശി​ക​ളാ​യ സാ​ബു-​സീ​ന​ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.