മുട്ടിൽ: എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കെ. യൂസഫ് അനുസ്മരണം നടത്തി. കെപിസിസി മെംബർ എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു.
എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്. ഉമാശങ്കർ, ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ്, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. റഷീദ്, മിൽമ മുൻ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ്, തണൽ ചെയർമാൻ കെ.എ. തോമസ്, ബിനു തോമസ്, എം.ഒ. ദേവസ്യ, കെ.ടി. ഷാജി, ജോയി തൊട്ടിത്തറ, ടി. അജിത്ത്കുമാർ, ആർ. രാംപ്രമോദ്, ഗ്ലോറിൻ സെക്വീര, പി.എസ്. ഷാജി്, വി.ജി. ജഗദൻ, ലൈജു ചാക്കോ, എൻ.വി. അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
എൻജിഒ അസോസിയേഷൻ മുട്ടിൽ ബ്രാഞ്ച് സെക്രട്ടറിയും സമൂഹിക-സാംസ്കാരിക പ്രവർത്തകനുമായിരുന്നു യൂസഫ്.