രാ​ത്രി​യാ​ത്ര നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണം: എ​കെ​ജി​എ​സ്എം​എ
Tuesday, November 19, 2019 12:27 AM IST
പു​ല്‍​പ്പ​ള്ളി: ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്ര നി​രോ​ധ​നം പി​ന്‍​വ​ലി​ക്കാ​ന്‍ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ (എ​കെ​ജി​എ​സ്എം​എ) ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ​പാ​ത 766 ല്‍ ​നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ട് പ​ത്ത് വ​ര്‍​ഷ​ം‍ പൂ​ര്‍​ത്തി​യാ​യി​ട്ടും റോ​ഡ് തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​യി​ട്ടി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല നി​രോ​ധ​നം വ്യാ​പി​പ്പി​ക്കാ​നു​ള്ള ചി​ന്ത​ക​ള്‍ ചി​ല മേ​ഖ​ല​ക​ളി​ല്‍ നി​ന്നും ഉ​യ​ര്‍​ന്ന് വ​രി​ക​യാ​ണ്.
നൂ​റ്റാ​ണ്ടു​ക​ളാ​യി സ​ഞ്ച​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പാ​ത​ക​ള്‍ പ​രി​സ്ഥി​തി സ്‌​നേ​ഹ​ത്തി​ന്‍റെ പേ​രി​ല്‍ ത​ട​സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം കൂ​ടി​യാ​ണ്.
നി​രോ​ധ​നം പി​ന്‍​വ​ലി​ക്കാ​ന്‍ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ​കെ​ജി​എ​സ്എം​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജെ. അ​ല​ക്‌​സാ​ണ്ട​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.