സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മാ​ണ​ം: 60 ല​ക്ഷം അനുവദിച്ചു
Wednesday, November 20, 2019 1:09 AM IST
ഗൂ​ഡ​ല്ലൂ​ര്‍: മ​ഞ്ചൂ​ര്‍-​എ​ട​ക്കാ​ട് റോ​ഡി​ലെ ത​ങ്കാ​ടി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മാ​ണ​ത്തി​നു സ​ര്‍​ക്കാ​ര്‍ 60 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​ലെ ക​ന​ത്ത മ​ഴ​യി​ല്‍ റോ​ഡി​ന്‍റെ ഭാ​ഗം അ​ട​ര്‍​ന്നു​പോ​യി​രു​ന്നു. ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​കാ​ന്‍ മാ​സ​ങ്ങ​ള്‍ എ​ടു​ക്കു​മെ​ന്നി​രി​ക്കെ താ​ത്കാ​ലി​ക പാ​ത ഒ​രു​ക്കി ബ​സ് സ​ര്‍​വീ​സ് ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍.