വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ത്സ​ര​ങ്ങ​ള്‍
Wednesday, November 20, 2019 1:09 AM IST
ക​ല്‍​പ്പ​റ്റ: അ​ന്താ​രാ​ഷ്ട്ര മ​ണ്ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ള്‍​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്നു. ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് പ്രോജ​ക്ട് അ​വ​ത​ര​ണം, പ്ര​ബ​ന്ധ ര​ച​ന, യു​പി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ചി​ത്ര​ര​ച​ന​യും പ്രോ​ജ​ക്ട് അ​വ​ത​ര​ണ​ം എന്നിവയാണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്രോജ​ക്ട് അ​വ​ത​ര​ണത്തി​ല്‍ ഉ​പ​ജി​ല്ലാ ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ര്‍​ക്കാ​ണ് ജി​ല്ലാ​ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യു​ക.

പ്രോജ​ക്ട് അ​വ​ത​ര​ണ​ത്തി​ല്‍ മൂ​ന്ന് വി​ദ്യാ​ര്‍​ഥിക​ള്‍ അ​ട​ങ്ങി​യ ഒ​രു ടീം 20 ​മി​നി​റ്റ് ദൈ​ര്‍​ഘ്യ​ത്തി​ല്‍ പ​വ​ര്‍ പോ​യി​ന്‍റ് ് ഉ​പ​യോ​ഗി​ച്ചു​ള്ള അ​വ​ത​ര​ണ​മാ​ണ് ന​ട​ത്തേ​ണ്ട​ത്. ഇത് പി​ഡി​എ​ഫ് രൂ​പ​ത്തി​ല്‍ 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ജി​ല്ലാ ഓ​ഫീ​സി​ല്‍ ഇ ​മെ​യി​ലാ​യി ല​ഭി​ക്ക​ണം. പ്ര​ബ​ന്ധ​ര​ച​ന, ചി​ത്ര​ര​ച​ന എന്നീ മ​ത്സ​ര​ങ്ങ​ള്‍ 30ന് ​മീ​ന​ങ്ങാ​ടി അ​ല്‍ മ​ദ്ര​സ​ത്തി​ല്‍ മ​ദീ​നി​യ മ​ദ്ര​സ ഹാ​ളി​ല്‍ ന​ട​ക്കും. താത്പര്യമുള്ള സ്‌​കൂ​ളു​ക​ള്‍ 23 ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 04936 246330.