വ്യാ​പാ​ര, ഭ​ക്ഷ്യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്ക് ഇനി ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശീ​ല​നം നിര്‌ബന്ധം
Wednesday, November 20, 2019 1:11 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ലെ ഭ​ക്ഷ്യ വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ്യ സു​ര​ക്ഷാ സൂ​പ്പ​ര്‍​വൈ​സ​റി പ​രി​ശീ​ല​നം നി​ര്‍​ബ​ന്ധ​മാ​ക്കി. ത​ട്ടു​ക​ട​ക്കാ​ര്‍, ചെ​റു​കി​ട ഭ​ക്ഷ്യ ഉ​ത്്‍​പാ​ദ​ന, വി​ത​ര​ണ രം​ഗ​ത്തു​ള്ള​വ​ര്‍ 2020 ജ​നു​വ​രി 30ന​ക​വും കാ​റ്റ​റിം​ഗ്, പാ​ല്‍, പാ​ല്‍ ഉ​ത്്‍​പന്ന​ങ്ങ​ളു​ടെ വി​പ​ണ​നം, ഹോ​ട്ട​ല്‍, ബേ​ക്ക​റി നി​ര്‍​മാ​ണം, മ​ത്സ്യ, മാം​സ വി​പ​ണ​നം തു​ട​ങ്ങി​യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ മെ​യ് 30ന​ക​വും പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്ക​ണം.

ഫു​ഡ് സേ​ഫ്റ്റി ട്രെ​യി​നിം​ഗ് ആ​ന്‍​ഡ് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ പ​രി​ശീ​ല​ന​ത്തി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍, ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​മ്പോ​ള്‍ അ​നു​വ​ര്‍​ത്തി​ക്കേ​ണ്ട ശു​ചി​ത്വ ം തു​ട​ങ്ങിവയാണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് അ​ഥോ​റി​റ്റി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും. ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​നാ സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണം.

ഭ​ക്ഷ്യ സു​ര​ക്ഷാ സൂ​പ്പ​ര്‍​വൈ​സ​റി ട്രെ​യി​നിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ അ​ഥോറി​റ്റി​യു​ടെ അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​ക​ളെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വ്യാ​പാ​ര സം​ഘ​ട​ന​ക​ള്‍ മു​ഖേ​ന പ​രി​ശീ​ല​നം ന​ട​ത്താ​വു​ന്ന​താ​ണെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ പി.​ജെ. വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.

ഭ​ക്ഷ്യ സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മം 16(3) വ​കു​പ്പ് പ്ര​കാ​രം ഭ​ക്ഷ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര അ​തോ​റി​ട്ടി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന ഭ​ക്ഷ്യ സു​ര​ക്ഷാ സൂ​പ്പ​ര്‍​വൈ​സ​റി പ​രി​ശീ​ല​നം ല​ഭി​ച്ച ഒ​രാ​ളെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്നു​ണ്ട്.

വ​കു​പ്പ് 26 പ്ര​കാ​രം ശു​ദ്ധ​വും സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ദാ​യ​ക​വു​മാ​യ ഭ​ക്ഷ​ണം നി​ര്‍​മി​ക്കു​ക, സൂ​ക്ഷി​ക്കു​ക, വി​ത​ര​ണം ന​ട​ത്തു​ക, വി​ല്‍​പ്പ​ന ന​ട​ത്തു​ക എ​ന്ന​തും നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​ക എ​ന്ന​തും ഓ​രോ ഫു​ഡ് ബി​സി​ന​സ് ഓ​പ്പ​റേ​റ്റ​ര്‍​മാ​രു​ടെയും ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണ്.
ഈ ​നി​ബ​ന്ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ അ​ഥോ​റി​റ്റി ട്രെ​യി​നിം​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​തി​നോ​ട​കം ര​ണ്ട് ല​ക്ഷ​ത്തോ​ളം എ​ഫ്ബി​ഒ മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി.