ആ​ദി​വാ​സി യു​വ​തി കാ​റി​ല്‍ പ്ര​സ​വി​ച്ചു
Wednesday, November 20, 2019 1:14 AM IST
ക​ല്‍​പ്പ​റ്റ: ആ​ദി​വാ​സി യു​വ​തി കാ​റി​ല്‍ പ്ര​സ​വി​ച്ചു. പ​ടി​ഞ്ഞാ​റ​ത്ത​റ കോ​ള​നി​യി​ലെ ചാ​ന്ദി​നി​യാ​ണ് കാ​വു​മ​ന്ദം ത​യ്യി​ല്‍ കോ​ള​നി​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍​നി​ന്നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പു​തു​ശേ​രി​ക്ക​ട​വി​നു സ​മീ​പം കാ​റി​ല്‍ ആ​ണ്‍​കു​ഞ്ഞി​നു ജന്മം ​ന​ല്‍​കി​യ​ത്. പി​ന്നീ​ട് അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പൂ​ര്‍​ണ​ഗ​ര്‍​ഭി​ണി​യാ​യ ചാ​ന്ദി​നി ത​യ്യി​ല്‍ കോ​ള​നി​യി​ല്‍ വി​രു​ന്നു​വ​ന്ന​താ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ആ​റോ​ടെ​യാ​ണ് പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി​യ​ത്. ഉ​ട​ന്‍ കോ​ള​നി​ക്കാ​ര്‍ അ​ടു​ത്തു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ജി. ഷി​ബു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി വി​വ​രം അ​റി​യി​ച്ചു. ഷി​ബു സ്വ​ന്തം കാ​റി​ല്‍ ചാ​ന്ദി​നി​യെ​യും സ​ഹാ​യി​ക​ളെ​യും ആ​ശുപ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പ്ര​സ​വാ​ന​ന്ത​രം ചാ​ന്ദി​നി​യെ​യും കു​ഞ്ഞി​നെ​യും തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് പ്രാ​ഥ​മി​ക പ​രി​ച​ര​ണം ന​ല്‍​കി​യ​ത്.