തൊ​ഴി​ല്‍ നി​ഷേ​ധം: കു​റി​ച്യ​ര്‍​മ​ല എ​സ്റ്റേ​റ്റി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ കൊ​ളു​ന്തു​ശേ​ഖ​ര​ണം തു​ട​ങ്ങി
Wednesday, November 20, 2019 1:15 AM IST
വൈ​ത്തി​രി: തൊ​ഴി​ല്‍​നി​ഷേ​ധ​ത്തി​നെ​തി​രേ പൊ​ഴു​ത​ന കു​റി​ച്യ​ര്‍​മ​ല തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ളു​ന്തു​ശേ​ഖ​ര​ണം തു​ട​ങ്ങി. തൊ​ഴി​ല്‍​നി​ഷേ​ധ​ത്തി​നെ​തി​രേ പൊ​ഴു​ത​ന​യി​ല്‍ ന​ട​ത്തി​യ റി​ലേ സ​ത്യ​ഗ്ര​ഹ​ത്തെ​യും കു​ടി​ല്‍​കെ​ട്ട​ല്‍ സ​മ​ര​ത്തെ​യും മാ​നേ​ജ്‌​മെ​ന്‍റ് അ​വ​ഗ​ണി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നടപടി.പീ​വീ​സ് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​ട്ട​ത്തി​ലെ വേ​ങ്ങ​ത്തോ​ട്, കു​റി​ച്യ​ര്‍​മ​ല ഡി​വി​ഷ​നു​ക​ളി​ലെ 140 തൊ​ഴി​ലാ​ളി​ക​ളാ​ണ് കൊ​ളു​ന്തു ശേ​ഖ​രി​ക്കു​ന്ന​ത്.

ഓ​രോ ദി​വ​സ​വും ശേ​ഖ​രി​ക്കു​ന്ന കൊ​ളു​ന്ത് പു​റ​മേ വി​റ്റു​കി​ട്ടു​ന്ന പ​ണം തൊ​ഴി​ലാ​ളി​ക​ള്‍​ക്കു വീ​തി​ച്ചു​ന​ല്‍​കാ​നാ​ണ് സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം. 250 തൊ​ഴി​ലാ​ളി​ക​ളു​ള്ള കു​റി​ച്യ​ര്‍​മ​ല എ​സ്റ്റേ​റ്റി​ല്‍ ര​ണ്ടു​മാ​സം മു​മ്പ് ആ​രം​ഭി​ച്ച​താ​ണ് തൊ​ഴി​ല്‍ നി​ഷേ​ധം. ഇ​തേ​ത്തു​ട​ര്‍​ന്നു സം​യു​ക്ത​സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ങ്ങി​യ സ​മ​രം ഒ​ത്തു​തീ​ര്‍​ക്കു​ന്ന​തി​നു ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ വി​ളി​ച്ച ച​ര്‍​ച്ച​ക​ളി​ല്‍​നി​ന്നു മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ള്‍ വി​ട്ടു​നി​ന്നു.

തൊ​ഴി​ല്‍ ഇ​ല്ലാ​താ​യ​തോ​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം അ​ട​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ക്ത​മാ​യ സ​മ​ര​മു​റ എ​ന്ന നി​ല​യി​ല്‍ കൊ​ളു​ന്തു​ശേ​ഖ​ര​ണ​ത്തി​നു തൊ​ഴി​ലാ​ളി​ക​ളെ ആ​ഹ്വാ​നം ചെ​യ്ത​തെ​ന്നു സ​മ​ര​സ​മി​തി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. സി.​കെ. ശ​ശീ​ന്ദ്ര​ന്‌ എം​എ​ല്‌​എ‍ സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ച്ചു.